Latest News

ചില യാത്രകള്‍ സ്വയം ഉണ്ടാക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കി വെയ്ക്കുന്നതും; ചില ആത്മബന്ധങ്ങള്‍ അങ്ങനെയാണ്, സംഭവിച്ചേ തീരൂ എന്ന് കാലം തീരുമാനിച്ചവ;മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി കുറിച്ചത്

Malayalilife
 ചില യാത്രകള്‍ സ്വയം ഉണ്ടാക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കി വെയ്ക്കുന്നതും; ചില ആത്മബന്ധങ്ങള്‍ അങ്ങനെയാണ്, സംഭവിച്ചേ തീരൂ എന്ന് കാലം തീരുമാനിച്ചവ;മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി കുറിച്ചത്

ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'അതിമനോഹര'ത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി, ചിത്രം ഡിസംബര്‍ 24-ന് തിയേറ്ററുകളില്‍ എത്തും.115 ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ചിത്രത്തിന് ഇന്നലെ പാക്കപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ ലൊക്കേഷനില്‍ വെച്ച് മോഹന്‍ലാലിനൊപ്പം പകര്‍ത്തിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്. 

'ചില യാത്രകള്‍ നമ്മള്‍ സ്വയം ഉണ്ടാക്കുന്നതാണ്, മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കി വെയ്ക്കുന്നതും. ലാല്‍ സാറിനൊപ്പമുള്ള എന്റെ രണ്ട് സിനിമകളും വിധി എഴുതിച്ചേര്‍ത്തതുപോലെ തോന്നുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായൊരു ബന്ധം, മനോഹരമായ വികാരങ്ങള്‍, വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത ആ കെമിസ്ട്രി... ചില ആത്മബന്ധങ്ങള്‍ അങ്ങനെയാണ്, സംഭവിച്ചേ തീരൂ എന്ന് കാലം തീരുമാനിച്ചവ,' തരുണ്‍ കുറിച്ചതിങ്ങനെ.

ഈ ചിത്രത്തിനായി മോഹന്‍ലാല്‍ തന്റെ സ്ഥിരം താടി ലുക്ക് പൂര്‍ണ്ണമായും ഒഴിവാക്കി എത്തിയത് വലിയ വാര്‍ത്തയായിരുന്നു. 'ലൗലജന്‍' എന്ന തികച്ചും സാധാരണക്കാരനായ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന നാടകീയവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.  മീരാ ജാസ്മിന്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. 

വന്‍ ക്യാന്‍വാസില്‍ മികച്ച താരനിരയും സാങ്കേതിക തികവും
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആദ്യമായാണ് നായകനാകുന്നത്. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി വലിയ ബജറ്റിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

മോഹന്‍ലാലിനൊപ്പം ലാലു അലക്‌സ്, മനോജ് കെ. ജയന്‍, ജഗദീഷ്, ഇര്‍ഷാദ്, സുധീഷ്, സാദിഖ്, അരുണ്‍ ചെറുകാവില്‍, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

'ഇഷ്‌ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. ഷാജികുമാര്‍ ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷന്‍ (എഡിറ്റിംഗ്), വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രാഫി), ഗോകുല്‍ ദാസ് (കലാസംവിധാനം), റോണക്‌സ് സേവ്യര്‍ (മേക്കപ്പ്), മഷര്‍ ഹംസ (കോസ്റ്റ്യൂം ഡിസൈന്‍) എന്നിവര്‍ മറ്റു സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.  'അതിമനോഹരം' 2026 ഡിസംബര്‍ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തും.

Read more topics: # മോഹന്‍ലാല്‍
tharun moorthy emotional note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES