Latest News

മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നു; എന്ത് ചെയ്യും എന്നോര്‍ത്ത് സ്റ്റേജിന്റെ ബാക്കില്‍ നില്‍ക്കുമ്പോഴാണ് വിജീഷിനെ കാണുന്നത്;ലാലേട്ടന്‍ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു;ചില മറവികള്‍ മറക്കാത്ത ഓര്‍മ്മകള്‍ തരും...' കലാഭവന്‍ ഷാജോണിന്റെ കുറിപ്പ്

Malayalilife
മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നു; എന്ത് ചെയ്യും എന്നോര്‍ത്ത് സ്റ്റേജിന്റെ ബാക്കില്‍ നില്‍ക്കുമ്പോഴാണ് വിജീഷിനെ കാണുന്നത്;ലാലേട്ടന്‍ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു;ചില മറവികള്‍ മറക്കാത്ത ഓര്‍മ്മകള്‍ തരും...' കലാഭവന്‍ ഷാജോണിന്റെ കുറിപ്പ്

സ്റ്റേജ് ഷോയുമായി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ന്യൂസിലന്റ് അടക്കം രാജ്യങ്ങളിലെത്തിയത് സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ഇപ്പോള്‍ സ്‌റ്റേജ് ഷോയില്‍ സംഭവി്ച്ച മനോഹരനിമിഷങ്ങളെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മോഹന്‍ലാലിനൊപ്പം ഒരു ഷോയ്ക്ക് പോയപ്പോള്‍ തന്റെ മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നതിനെക്കുറിച്ചും അതറിഞ്ഞ് മോഹന്‍ലാല്‍ തനിക്ക് മേക്കപ്പ് ചെയ്തു തന്നതിനെക്കുറിച്ചുമാണ് ഷാജോണ്‍ കുറിച്ചിരിക്കുന്നത്.
''ചില മറവികള്‍ ചിലപ്പോള്‍......

ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോള്‍ ഞാന്‍ എന്റെ മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നു.. എന്ത് ചെയ്യും എന്നോര്‍ത്ത് സ്റ്റേജിന്റെ ബാക്കില്‍ നില്‍ക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പേര്‍സണല്‍ അസിസ്റ്റന്റ്)കാണുന്നത്...കാര്യം പറഞ്ഞു...എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു...ലാലേട്ടന്‍ അറിയരുതേ എന്നും ഞാന്‍ പറഞ്ഞു...കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാന്‍ ചെല്ലുമ്പോള്‍ ലാലേട്ടന്‍ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാന്‍ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലില്‍.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാന്‍ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടന്‍ നിര്‍ബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... താങ്ക്യൂ സോ മച്ച് ലാലേട്ടാ... ഈ സ്‌നേഹത്തിന്, ചേര്‍ത്ത് നിര്‍ത്തലിന്, ദൈവത്തിന് ഒരുപാട് നന്ദി...സ്വപ്നം പോലും കാണാത്ത കാര്യങ്ങള്‍ ജീവിതത്തില്‍ നടത്തി തരുന്നതിന്... ചില മറവികള്‍ ചിലപ്പോള്‍... നമുക്ക് ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ തരും...വിജീഷേ, നിങ്ങളുടെ പിന്തുണയ്ക്കും ചിത്രങ്ങള്‍ക്കും നന്ദി...'' എന്നാണ് ഷാജോണ്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് കലാഭവന്‍ ഷാജോണ്‍ കുറിച്ചത്.

 

Read more topics: # മോഹന്‍ലാല്‍
kalabhavan shajon about mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES