സുചിത്രക്കൊപ്പം അവധിയാഘോഷിക്കാനായി ഇത്തവണ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത് ന്യൂസിലന്റ് ആണ്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള നല്‍കിയാണ് അവധിക്കാലം ആഘോഷിക്കാന്‍ ലാലും കുടുംബവും ന്യൂസീലന്‍ഡില്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ഒന്നിച്ചുള്ള ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
അവധിക്കാല ആഘോഷത്തിന് ശേഷം ബിഗ് ബ്രദറിന്റെ അവസാന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബിഗ് ബ്രദറി'നുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്.അനൂപ് മേനോനും ജൂണിലെ ഒരു നായകന്‍ സര്‍ജാനോ ഖാലീദുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും അണിനിരക്കുന്നുണ്ട്.
ചിത്രത്തില്‍ നായികയായി എത്തുന്നത് ഒരു പുതുമുഖ നടി ആണ്. മിര്‍ണ്ണ മേനോന്‍ എന്നാണ് താരത്തിന്റെ പേര്.ഇതിനിടെ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ മാറ്റിയിരുന്നു. നേരത്തെ ഡിസംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുവാനിരുന്നത്.2020 ജനുവരി 30ആണ് പുതിയ തിയതി.