അമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി മോഹന്‍ലാല്‍ കുറിച്ച്.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്‌നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും, അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്‌നേഹം, പ്രാര്‍ത്ഥന..
മോഹന്‍ലാലിന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും സഹോദരന്‍ പ്യാരേ ലാലിന്റെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച സ്ഥലത്തിന് സമീപത്താണ് അമ്മയ്ക്കും ചിതയൊരുക്കിയത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വീട്ടില്‍വച്ചാണ് മരിച്ചത്. രാത്രിപത്തരയോടെ തിരുവനന്തപുരത്തെത്തിച്ചു. വൈകുന്നേരം നാലിന് മോഹന്‍ലാലും മകന്‍ പ്രണവും ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.