Latest News

മോഹന്‍ലാലും നിവിനും, ശ്രീനിവാസനും അജു വര്‍ഗീസും; അഖില്‍ സത്യനും സത്യന്‍ അന്തിക്കാടിനും ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട എ.ഐ ചിത്രത്തിന് രൂക്ഷ വിമര്‍ശനം; വിമര്‍ശനകമന്റുമായി ആരാധകര്‍

Malayalilife
 മോഹന്‍ലാലും നിവിനും, ശ്രീനിവാസനും അജു വര്‍ഗീസും; അഖില്‍ സത്യനും സത്യന്‍ അന്തിക്കാടിനും ഒപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട എ.ഐ ചിത്രത്തിന് രൂക്ഷ വിമര്‍ശനം; വിമര്‍ശനകമന്റുമായി ആരാധകര്‍

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ഫാന്‍ പേജില്‍ പങ്കുവെച്ച ഒരു എ.ഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവരെ നിവിന്‍ പോളി, അഖില്‍ സത്യന്‍, അജു വര്‍ഗീസ് എന്നിവരുമായി താരതമ്യം ചെയ്യുന്ന തരത്തിലുള്ള ചിത്രമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. 

'ഇതൊരിക്കലും ഒരു കമ്പാരിസണ്‍ അല്ല, സൗഹൃദത്തിന്റെ കണ്ണില്‍ കൂടി മാത്രം കാണാന്‍ ശ്രമിക്കുക' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചതെങ്കിലും, ഈ വിശദീകരണം സിനിമാ ആസ്വാദകര്‍ തള്ളിക്കളഞ്ഞു. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു ചിത്രത്തിനു മുന്നില്‍ നിവിന്‍ പോളി, അഖില്‍ സത്യന്‍, അജു വര്‍ഗീസ് എന്നിവര്‍ നില്‍ക്കുന്ന രീതിയിലായിരുന്നു ചിത്രം. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്. 

പലരും ഈ ചിത്രത്തെ '2026ലെ ഏറ്റവും വലിയ കോമഡി' എന്ന് വിശേഷിപ്പിച്ചു. ശ്രീനിവാസനെ അജു വര്‍ഗീസുമായി താരതമ്യം ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകുമെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. താരതമ്യം ചെയ്യാനായിരുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ രണ്ട് ചിത്രങ്ങളും ഒന്നിച്ചു പോസ്റ്റ് ചെയ്തതെന്നും ചിലര്‍ ചോദിച്ചു. 

 മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ എന്നിവര്‍ക്ക് പകരം വെക്കാന്‍ യുവതലമുറയിലെ താരങ്ങള്‍ക്കാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. 'മൂര്‍ഖനും ഞാഞ്ഞൂലും തമ്മിലുള്ള വ്യത്യാസമാണിത്,' 'ലെജന്‍ഡ്സായ മൂന്നുപേരെ ഈ രീതിയില്‍ താരതമ്യം ചെയ്യാന്‍ കാണിച്ച തൊലിക്കട്ടി അപാരം' എന്നിങ്ങനെയുള്ള രൂക്ഷമായ കമന്റുകളും നിറഞ്ഞു. താരതമ്യം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കില്‍ വിനീതിനെ നാട്ടുകാര്‍ ഓടിച്ചിട്ട് കമ്പിപ്പാര വെച്ചടിക്കുമെന്നുവരെ ഭീഷണിയുടെ സ്വരത്തിലുള്ള കമന്റുകളും സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
 

ai image controversy in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES