പഴയ ലാലേട്ടന്‍ തിരിച്ചെത്തി മക്കളേ; കട്ട താടി ലുക്കിന് വിട; മന്ത്രി ശിവന്‍കുട്ടിയുടെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ നടനെത്തിയത് താടി ഡ്രിം ചെയ്ത് പുത്തന്‍ലുക്കില്‍; നടന്റെ പുതിയ മേക്ക് ഓവര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന് വേണ്ടിയെന്ന് സൂചന

Malayalilife
 പഴയ ലാലേട്ടന്‍ തിരിച്ചെത്തി മക്കളേ; കട്ട താടി ലുക്കിന് വിട; മന്ത്രി ശിവന്‍കുട്ടിയുടെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ നടനെത്തിയത് താടി ഡ്രിം ചെയ്ത് പുത്തന്‍ലുക്കില്‍; നടന്റെ പുതിയ മേക്ക് ഓവര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന് വേണ്ടിയെന്ന് സൂചന

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാനെ സ്ഥിരമായി താടി ലുക്കില്‍ ആയിരുന്നു ആരാധകര്‍ കണ്ടിരുന്നത്. എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ സന്തോഷത്തിലാണ്.

ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നും ഇതോടകം വലിയ പ്രചാരമുണ്ടായിരുന്നു. ഇനി ഒരിക്കലും ലാലേട്ടനെ പഴയ രൂപത്തില്‍ കാണാനാകില്ലെന്ന ആരാധകരുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലും മന്ത്രി ശിവന്‍കുട്ടിയുടെ മകന്റെ വിവാഹ സത്കാരത്തിലും മോഹന്‍ലാല്‍ താടി ട്രിം ചെയ്ത് എത്തിയതാണ് ആരാധകരില്‍ ആവേശം ഉണ്ടാക്കിയത്. ഇതോടെ സത്യന്‍ അന്തിക്കാട് ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

2015 ല്‍ പുറത്തെത്തിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് 'ഹൃദയപൂര്‍വം'. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10 ന് കൊച്ചിയില്‍ ആരംഭിക്കും. മോഹന്‍ലാല്‍ ഫെബ്രുവരി 14 ന് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒടുവില്‍ പുറത്തിറങ്ങിയ ബറോസിലും ഇനി റിലീസ് ചെയ്യാനിരിക്കുന്ന തുടരും എമ്പുരാന്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ താടിയില്‍ തന്നെയാണ് എത്തുക. എമ്പുരാന്‍ തിയേറ്ററില്‍ എത്തുന്നതിന് മുമ്പുതന്നെ താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

 

Read more topics: # മോഹന്‍ലാല്‍
mohanlal new look beard

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES