Latest News

ആ കേക്കില്‍ ചാരി നിന്നാല്‍ പോകും ഞാന്‍ നോക്കിക്കോ! അമ്മ മീറ്റിങിന് ശേഷം മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് തമാശയായി പറഞ്ഞത് ക്ഷുഭിതനായെന്ന പേരില്‍ പ്രചരിപ്പിച്ചു; വീഡിയോയിലെ സത്യം ഇതാണ്

Malayalilife
topbanner
ആ കേക്കില്‍ ചാരി നിന്നാല്‍ പോകും ഞാന്‍ നോക്കിക്കോ! അമ്മ മീറ്റിങിന് ശേഷം മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് തമാശയായി പറഞ്ഞത് ക്ഷുഭിതനായെന്ന പേരില്‍ പ്രചരിപ്പിച്ചു; വീഡിയോയിലെ സത്യം ഇതാണ്

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങ് കഴിഞ്ഞ ദിവസം നടന്നിരുന്നു. മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഫോട്ടോഗ്രാഫര്‍ക്കു നേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനെ ചീത്ത വിളിച്ച് മോഹന്‍ലാല്‍ എന്ന തലക്കെട്ടോടു കൂടിയാണ് പല യുട്യൂബ് ചാനലുകളിലും ഈ വിഡിയോ അപ് ലോഡ് ചെയ്തത്. എന്നാല്‍ പ്രമുഖസിനിമാ മാസിക നാനയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശയായി സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്.

അമ്മ സംഘടനയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു.ഈ കേക്കില്‍ ചാരി നില്‍ക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. മോഹന്‍ലാല്‍ പറയുന്നതു കേട്ട് ക്യാമറാമാനും ചുറ്റുമുള്ളവരും ചിരിക്കുന്നതും കേള്‍ക്കാം.

മോഹന്‍ലാല്‍ അലോസരത്തോടെ പെരുമാറുന്നുവെന്ന തോന്നല്‍ ഉളവാക്കുന്ന വീഡിയോയില്‍ അദ്ദേഹത്തിന്റെ ശബ്ദം ഉണ്ടായിരുന്നില്ല. ഈ വീഡിയോ ആണ് ചില യുട്യൂബ് ചാനലുകാര്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചില വീഡിയോകള്‍ക്ക് യുട്യൂബില്‍ വലിയ പ്രചാരവും ലഭിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിന്റെ ശബ്ദം ഉള്‍പ്പെടെയുള്ള വീഡിയോ പുറത്തെത്തിയതോടെയാണ് പ്രചരണം വ്യാജമെന്ന് തെളിഞ്ഞത്.

പുറത്തെത്തിയ വീഡിയോ പ്രകാരം താനുള്‍പ്പെടെയുള്ള 'അമ്മ' അംഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറോട് മുന്‍പില്‍ വച്ച കേക്കില്‍ ചാരി നില്‍ക്കരുതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഇതിന് പിന്നാലെ പശ്ചാത്തലത്തില്‍ കൂട്ടച്ചിരി ഉയരുന്നതും കേള്‍ക്കാം;

അതേസമയം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ലാല്‍. ജിബി-ജോജു എന്നീ നവാഗതരാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സിദ്ദിഖ് സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദറാ'ണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. ഇതിന്റെ ചിത്രീകരണം 11ന് കൊച്ചിയില്‍ തുടങ്ങും.

amma meeting mohanlal viral video

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES