Latest News

ഇനിയെനിക്ക് ഇങ്ങനെയൊരു അമ്മൂമ്മയില്ല''..കല്യാണത്തിന് വിളിക്കണമെങ്കില്‍ കാലില്‍ വീണ് മാപ്പിരക്കണം; അഹാനയുടെ വാട്‌സ്ആ്പ്പ് ചാറ്റുകള്‍ അടക്കം പുറത്ത് വിട്ട് തന്‍വി; നീ എന്റെ മകളാണെന്ന് പറയരുതെന്ന് അമ്മ തന്നോട് പറഞ്ഞുവെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍; അഹാനയുടെ പ്രതികരണത്തിന് പിന്നാലെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി തന്‍വി 

Malayalilife
ഇനിയെനിക്ക് ഇങ്ങനെയൊരു അമ്മൂമ്മയില്ല''..കല്യാണത്തിന് വിളിക്കണമെങ്കില്‍ കാലില്‍ വീണ് മാപ്പിരക്കണം; അഹാനയുടെ വാട്‌സ്ആ്പ്പ് ചാറ്റുകള്‍ അടക്കം പുറത്ത് വിട്ട് തന്‍വി; നീ എന്റെ മകളാണെന്ന് പറയരുതെന്ന് അമ്മ തന്നോട് പറഞ്ഞുവെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍; അഹാനയുടെ പ്രതികരണത്തിന് പിന്നാലെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി തന്‍വി 

സോഷ്യല്‍ മീഡിയയിലെ പ്രമുഖ താരകുടുംബമായ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്നുയര്‍ന്ന പുതിയ വിവാദങ്ങളില്‍ ഒടുവില്‍ വ്യക്തത വരുത്തി കൊച്ചുമകള്‍ തന്‍വി. കാനഡയില്‍ നിന്നും തന്‍വിയും കുടുംബവും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട വിവാദങ്ങള്‍ അരങ്ങേറിയത്. അമ്മൂമ്മയെ നോക്കാന്‍ ആരുമില്ലെന്ന തന്‍വിയുടെ ആദ്യ പ്രതികരണവും, അതിനെത്തുടര്‍ന്ന് അമ്മൂമ്മ വലിയ പ്രശ്‌നക്കാരിയാണെന്ന അഹാന കൃഷ്ണയുടെ വിശദീകരണവും വലിയ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായിരുന്നു. 

 കാനഡയില്‍ നിന്നും നാട്ടിലേക്ക് വരാനായി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടയിലാണ് അമ്മൂമ്മ തന്നെ ഫോണില്‍ വിളിച്ചതെന്ന് തന്‍വി പറയുന്നു. പാക്കിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ അമ്മൂമ്മയുടെ കോള്‍ കൂടി ഉള്‍പ്പെടുത്തി ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയാണ് താന്‍ അത് ഷൂട്ട് ചെയ്തത്. അപ്പൂപ്പന്റെ വേര്‍പാടിന് ശേഷം തനിക്ക് കൂട്ടിനായി ആരുമില്ലെന്ന അമ്മൂമ്മയുടെ സങ്കടം ഒരു സാധാരണ വിഷമം എന്ന രീതിയിലാണ് താന്‍ ആ വീഡിയോയിലൂടെ പങ്കുവെച്ചതെന്നും തന്‍വി വ്യക്തമാക്കുന്നു. 

അമ്മൂമ്മയ്ക്ക് കടുത്ത 'ഒസിഡി' പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവരെ സിന്ധു കൃഷ്ണയുടെ വീട്ടിലോ മറ്റ് ബന്ധുക്കളുടെ അടുത്തോ കൊണ്ടുപോയി താമസിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അമ്മൂമ്മയുടേതായ ചില പ്രത്യേക രീതികളിലാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഇക്കാരണത്താല്‍ അമ്മൂമ്മയോടൊപ്പം ആര്‍ക്കും ഒത്തുപോകാന്‍ കഴിയില്ലെന്ന് മുന്‍പ് അഹാന കൃഷ്ണ പറഞ്ഞ കാര്യങ്ങള്‍ തികച്ചും സത്യമാണെന്ന് തന്‍വിയും സാക്ഷ്യപ്പെടുത്തുന്നു. 

താന്‍ ജനിച്ച് വീണത് മുതല്‍ വളര്‍ന്നത് അമ്മൂമ്മയുടെ അടുത്തായതുകൊണ്ട് തന്നെ അവരുടെ ഈ ശീലങ്ങള്‍ തനിക്ക് വലിയൊരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് തന്‍വി പറയുന്നു. കൂടാതെ കാനഡയില്‍ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്ത പരിചയസമ്പത്ത് ഉള്ളതുകൊണ്ട് തന്നെ ഇത്തരം പെരുമാറ്റ രീതികളെയും മാനസികാവസ്ഥകളെയും വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

തന്റെ മുന്‍പത്തെ വീഡിയോയിലെ വാക്കുകളെ ചിലര്‍ വളച്ചൊടിച്ച് സിന്ധു കൃഷ്ണയുടെ കുടുംബത്തെയും മറ്റ് കസിന്‍സിനെയും പൂര്‍ണ്ണമായി നെഗറ്റീവാക്കി ചിത്രീകരിക്കുകയായിരുന്നു എന്ന് തന്‍വി ആരോപിക്കുന്നു. താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും, നൂറു കൂട്ടം ജോലികള്‍ക്കിടയില്‍ വീഡിയോ ചെയ്തതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വന്ന നെഗറ്റീവ് കമന്റുകള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നും താരം വിശദീകരിച്ചു. 

 അപ്പൂപ്പന്റെ മരണശേഷം കുടുംബത്തിലെ ഒരു വീഡിയോയിലും അമ്മൂമ്മയെ കാണാത്തതിനെക്കുറിച്ച് പ്രേക്ഷകര്‍ മുന്‍പ് തന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ താന്‍ കാനഡയിലായിരുന്ന സമയത്ത് നാട്ടില്‍ ആരുമില്ലെന്ന വിഷമം പറഞ്ഞ് അമ്മൂമ്മ തന്നെ നിരന്തരം വിളിക്കുമായിരുന്നു. തന്റെ മെഡിക്കല്‍ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ അടക്കം അയച്ച് അമ്മൂമ്മ തന്നെ മാനസികമായി ഏറെ ടെന്‍ഷന്‍ അടിപ്പിച്ചിരുന്നതായും തന്‍വി വെളിപ്പെടുത്തുന്നു. 

 തന്റെ ഗര്‍ഭകാലം മുതല്‍ക്കേ ഈ കാര്യങ്ങള്‍ വലിയ മാനസിക വിഷമം ഉണ്ടാക്കിയിരുന്നു. തന്നെ നോക്കി വളര്‍ത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. നിലവില്‍ അമ്മൂമ്മയും സിന്ധു കൃഷ്ണയുടെ കുടുംബവും തമ്മില്‍ വലിയ പ്രശ്‌നങ്ങളുണ്ട്. അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും, അപ്പൂപ്പന്‍ മരിക്കുന്നത് വരെ അമ്മൂമ്മയോട് തനിക്ക് അത്ര വലിയ സിമ്പതി തോന്നിയിരുന്നില്ലെന്നും തന്‍വി തുറന്നുപറയുന്നു. നാട്ടില്‍ അമ്മൂമ്മയ്ക്ക് സഹായത്തിനായി ഒരു ഹോം നഴ്‌സിനെയോ വീട്ടുജോലിക്കാരെയോ നിര്‍ത്താമെന്ന് താനും ഭര്‍ത്താവ് യോജിയും പലവട്ടം പറഞ്ഞിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ വരുന്നത് അമ്മൂമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. വീട് തൂക്കുന്നതും പാത്രം കഴുകുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാം അമ്മൂമ്മ തനിയെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. തന്നെപ്പോലും അടുക്കളയില്‍ കയറ്റാതെ പൊന്നുപോലെയാണ് അമ്മൂമ്മ നോക്കിയതെന്നും തന്‍വി ഓര്‍ക്കുന്നു. 

അമ്മൂമ്മയുടെ സ്വര്‍ണ്ണമെല്ലാം വിറ്റതിന് ശേഷമാണ് അപ്പൂപ്പന്‍ മുന്‍പ് ദുബായിലേക്ക് പോയത്. ഒരു മൊട്ടുസൂചി വരെ സൂക്ഷിച്ചുവെച്ച് വളരെ കഷ്ടപ്പെട്ടാണ് അവര്‍ സമ്പാദിച്ചത്. കുടുംബത്തില്‍ അമ്മൂമ്മയും സിന്ധു കൃഷ്ണയും അഹാനയുമായാണ് പ്രധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. തനിക്ക് അമ്മൂമ്മയോടോ സിന്ധു അമ്മയോടോ അവരുടെ കുടുംബത്തോടോ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും ഇവരുടെ രണ്ട് കൂട്ടരുടെയും ഇടയില്‍ പെട്ടുപോയ അവസ്ഥയിലാണ് താനെന്നും താരം വ്യക്തമാക്കുന്നു. 

തന്റെ സാന്നിധ്യം നാട്ടില്‍ ഉണ്ടാകാന്‍ വേണ്ടിയാണ് അമ്മൂമ്മ തന്നോട് താന്‍ ഒറ്റയ്ക്കാണെന്ന കാര്യം ആവര്‍ത്തിച്ച് പറഞ്ഞത്. അപ്പൂപ്പനെയായിരുന്നു കുടുംബത്തില്‍ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. കൊച്ചുമക്കളില്‍ തന്നെ മാത്രം അമ്മൂമ്മ അമിതമായി സ്‌നേഹിക്കുകയും നോക്കുകയും ചെയ്യുന്നു എന്നതായിരുന്നു മറ്റുള്ളവരുടെ പരാതിയെന്നും, കുടുംബത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ തന്നെ വലിച്ചിഴയ്ക്കരുതെന്നും തന്‍വി അഭ്യര്‍ത്ഥിച്ചു.

പേരക്കുട്ടി അഹാന കൃഷ്ണയ്ക്കും മകള്‍ സിന്ധു കൃഷ്ണയ്ക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളും തന്‍വിയുടെ വീഡിയോയിലൂടെ അമ്മൂമ്മ് വസന്ത ഉന്നയിച്ചു. തന്നെ അഹാന തന്നെ അടിക്കാന്‍ വരെ മുതിര്‍ന്നതായും വസന്ത തന്‍വിയുടെ വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വെളിപ്പെടുത്തി.

തന്റെ വിവാഹത്തിന് വരണമെങ്കില്‍ കാലില്‍ വീണ് മാപ്പ് പറയണമെന്ന് അഹാന തന്നോട് ആവശ്യപ്പെട്ടതായി വസന്ത പറയുന്നു. 'നീ എന്റെ കാലില്‍ വീണ് മാപ്പ് പറയണം, അല്ലാതെ കല്യാണത്തിന് വിളിക്കില്ല' എന്ന് അഹാന മുഖത്തുനോക്കി പറഞ്ഞു. കല്യാണത്തിന് വരരുത് എന്ന് പറയാന്‍ കൂടിയാണ് അന്ന് അവള്‍ വീട്ടിലേക്ക് വന്നതെന്നും, തനിക്ക് 75 വയസ്സായെന്നും ഇനി മക്കള്‍ വിളിച്ചാലും ഇല്ലെങ്കിലും കല്യാണം കൂടാന്‍ താന്‍ വരുന്നില്ലെന്നും വസന്ത വികാരഭരിതയായി വ്യക്തമാക്കി. വെറുതെയിരുന്ന തന്നെ അഹാന തെറിവിളിച്ചപ്പോഴാണ് താന്‍ തിരിച്ചു പറഞ്ഞതെന്നും വസന്ത കൂട്ടിച്ചേര്‍ത്തു.

അപ്പൂപ്പന് സുഖമില്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വാങ്ങി കൊടുത്തുവിടുന്ന പഴങ്ങള്‍ പോലും അമ്മൂമ്മയ്ക്ക് കൊടുക്കരുതെന്ന് ഹോം നഴ്സുമാരോട് അഹാന പ്രത്യേകം ചട്ടം കെട്ടിയിരുന്നതായി വസന്ത ആരോപിക്കുന്നു. 'ഈ ഫ്രൂട്സ് അപ്പൂപ്പന് മാത്രം കഴിക്കാനുള്ളതാണ്, ഒന്നുപോലും അമ്മൂമ്മ എടുക്കരുത്' എന്ന് അഹാന ഹോം നഴ്സിനോട് പറഞ്ഞുവിടുമായിരുന്നു. കൂടാതെ വീട്ടില്‍ വരുന്ന ഹോം നഴ്സുമാരുടെ ഏജന്‍സിയില്‍ വിളിച്ച്, അവിടെ മാനസിക പ്രശ്നമുള്ള ഒരു സ്ത്രീയുണ്ടെന്നും അവര്‍ പറയുന്നതൊന്നും കേള്‍ക്കരുതെന്നും മക്കള്‍ നിര്‍ദ്ദേശിച്ചിരുന്നതായും വസന്ത വെളിപ്പെടുത്തി. താന്‍ ചെയ്യുന്ന ഫോണ്‍ കോളുകള്‍ പോലും റെക്കോര്‍ഡ് ചെയ്ത് അവര്‍ക്ക് നല്‍കാന്‍ ആളുകളെ ചുമതലപ്പെടുത്തിയിരുന്നതായും അവര്‍ പറഞ്ഞു.

തന്റെ മകള്‍ സിന്ധു കൃഷ്ണയില്‍ നിന്നും ക്രൂരമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്ന് വസന്ത ആരോപിക്കുന്നു. 'ആ വൃത്തികെട്ട സ്ത്രീ ചത്തെങ്കില്‍ ഡാഡിയെ എന്റെ വീട്ടില്‍ കൊണ്ടുവന്നു നിര്‍ത്താമായിരുന്നു' എന്ന് സിന്ധു സ്വന്തം പിതാവിനോട് പറയുമായിരുന്നു. ഭര്‍ത്താവ് മരിച്ചതിന്റെ നാലാം ദിവസം തനിക്ക് തന്ന ചുരിദാര്‍ പെട്ടി തുറന്ന് സിന്ധു നിര്‍ബന്ധപൂര്‍വ്വം തിരികെ എടുത്തു കൊണ്ടുപോയി. ഒരു മകള്‍ അമ്മയോട് ചെയ്യേണ്ട കാര്യങ്ങളാണോ ഇതൊക്കെയെന്ന് വസന്ത ചോദിക്കുന്നു. വഞ്ചകിയായ ഒരു സ്ത്രീ എന്നാണ് തന്റെ ഭര്‍ത്താവ് പോലും സിന്ധുവിനെ വിശേഷിപ്പിച്ചിട്ടുള്ളതെന്നും വസന്ത വ്യക്തമാക്കുന്നു.

നിലവില്‍ അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും മക്കളാരും തനിക്ക് ചെലവിന് പൈസ നല്‍കുന്നില്ലെന്നും വസന്ത പറയുന്നു. ബാങ്കില്‍ നിന്നുള്ള പലിശയായി ലഭിക്കുന്ന 18,000 രൂപ മാത്രമാണ് കൈവശമുള്ളത്. എന്നാല്‍ വീട്ടുജോലിക്കാരിക്ക് മാത്രം 24,000 രൂപ നല്‍കണം. തന്റെ മരുന്നിനും മറ്റ് കാര്യങ്ങള്‍ക്കും പണമില്ലാത്ത അവസ്ഥയിലാണ്. സിന്ധുവും സിമിയും തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും, തനിക്ക് മാസം ഒരു ചെറിയ തുക നല്‍കാന്‍ അവര്‍ക്ക് സാധിക്കുമെങ്കിലും അതിന് തയ്യാറാകുന്നില്ലെന്നും വസന്ത കണ്ണീരോടെ വെളിപ്പെടുത്തി.


 

tanvi talks about the bad experiences

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES