Latest News

നടന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി; അയ്യനെ കണ്ട് തൊഴുത് താരം; എമ്പുരാന്റെ വിജയത്തിനാണോയെന്ന് ആരാധകര്‍; വൈറലായി വീഡിയോ 

Malayalilife
 നടന്‍ മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തി; അയ്യനെ കണ്ട് തൊഴുത് താരം; എമ്പുരാന്റെ വിജയത്തിനാണോയെന്ന് ആരാധകര്‍; വൈറലായി വീഡിയോ 

ലയാളത്തിലെ എക്കാലത്തെയും പ്രിയ നടന്‍ മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തി. ഗണപതി കോവിലില്‍നിന്ന് കെട്ട് നിറച്ചാണ് നടന്‍ മലകയറിയത്. സന്ധ്യയോടെ അയ്യപ്പദര്‍ശനം നടത്തിയ നടന്‍ രാവിലെ നെയ്യഭിഷേകം നടത്തിയാവും മലയിറങ്ങുക.  മോഹന്‍ലാല്‍ പമ്പയിലെത്തിയപ്പോള്‍ തന്നെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലായി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. 

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പദര്‍ശനത്തിനായി എത്തുന്നത്. ഈ മാസം മാര്‍ച്ച് 27-നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ പ്രദര്‍ശനത്തിനായി എത്തുന്നത്. എമ്പുരാന്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹന്‍ലാല്‍ അയ്യപ്പനെ കണ്ട് തൊഴാനായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asianet News (@asianetnews)

mohananlal in sabarimala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES