പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം .അറസ്റ്റ് ചെയ്താല്‍ 25,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിടണമെന്ന് ജാമ്യ വ്യവസ്ഥ.
നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ നടത്തിയ വാര്‍ത്താ സമ്മേളനം കേരളം സുപ്രിം കോടതിയ്ക്ക് മുന്നില്‍ ചൂണ്ടിക്കാട്ടി. കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അത് തെളിയിക്കുന്ന കത്ത് ഉള്‍പ്പെടെ കുട്ടിയുടെ അമ്മ എഴുതിയിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞത്.
എന്നാല്‍ ജഡ്ജിയും അഭിഭാഷകരും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളും വാദങ്ങളുമല്ല പുറത്തുവരേണ്ടത് കോടതി ഒപ്പിട്ടുനല്‍കുന്ന അന്തിമ ഉത്തരവാണ് പ്രധാനമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേസ് കെട്ടിച്ചമച്ചതാണന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ കോടതിക്ക് മുന്നില്‍ വാദിച്ചത്.