മലയാളസിനിമാപ്രേക്ഷകര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹൃദയത്തില്‍ ഏറ്റുവാങ്ങിയ തിരക്കഥാകൃത്താണ് അഭിലാഷ് പിള്ള. നൈറ്റ് ഡ്രൈവ്, പത്താംവളവ്, മാളികപ്പുറം, ആനന്ദ് ശ്രീബാല എന്നീ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അഭിലാഷ് പിള്ള. ഇപ്പോള്‍ ബാലതാരം ദേവനന്ദയ്ക്ക് എതിരെ വന്ന സൈബര്‍ ട്രോളുകളില്‍ പ്രതികരിക്കുകയാണ് .
11 വയസുള്ള കുട്ടിയാണ് ദേവനന്ദയെന്നും ഇതിനിടയില്‍ തന്നെ 15ഓളം സിനിമകളില്‍ അഭിനയിച്ചുവെന്നും അഭിലാഷ് പിള്ള പറഞ്ഞു. ദേവനന്ദയ്ക്ക് നിരവധി അംഗീകാരങ്ങള്‍ കിട്ടിയെന്നും എവിടെ ചെന്നാലും അമ്മമാരൊക്കെ ചോദിക്കുമെന്നും അഭിലാഷ് പറഞ്ഞു.ദേവനന്ദയുടെ സംസാരത്തിലെ മെച്യൂരിറ്റി ചിലപ്പോള്‍ മാതാപിതാക്കള്‍ ട്രെയിന്‍ ചെയ്യിപ്പിക്കുന്നതായിരിക്കുമെന്നും അവള്‍ ഈ പ്രായത്തില്‍ വായിച്ച പുസ്തകങ്ങള്‍ താന്‍ പോലും വായിച്ചിട്ടില്ലായെന്നും അഭിലാഷ് പറഞ്ഞു.
ഒരു 12 വയസുള്ള കുട്ടിയാണെന്ന് പോലും നോക്കാതെയാണ് സംസാരിക്കുന്നതെന്നും ആരാണ് ഇവര്‍ക്കൊക്കെ ഇതിനു അവകാശം കൊടുത്തതെന്നും ചോദിക്കുകയാണ് അഭിലാഷ് പിള്ള.
ഇന്നത്തെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നം അതാണ്. പോസിറ്റീവ് പറയുന്നതിനേക്കാള്‍ ശ്രദ്ധിക്കുന്നത് നെഗറ്റീവ് പറയുമ്പോഴാണ്. തിയേറ്ററുകളില്‍ സിനിമ കാണാന്‍ ചെല്ലുമ്പോള്‍ ഞാന്‍ കാണാറുണ്ട്, അവിടെ കുറെ പുതിയ അവതാരങ്ങളുണ്ട്. അവരെ കുറ്റം പറയുകയല്ല, അവരൊക്കെ സിനിമ ആഗ്രഹിച്ച് എങ്ങനെയെങ്കിലും അറ്റെന്‍ഷന്‍ കിട്ടാന്‍ ആഗ്രഹിച്ചു നടക്കുന്നവരാണ്.
ഇതില്‍ ചിലരോടൊക്കെ ഞാന്‍ നേരിട്ടു പറഞ്ഞിട്ടുമുണ്ട്, ഇങ്ങനെ സംസാരിക്കുന്നത് കൊണ്ട് അവര്‍ക്ക് ഗുണമില്ലെന്നും വെറുതെ കോമാളികള്‍ ആകരുതെന്നും. പക്ഷേ നമ്മള്‍ പറയുന്നത് അവര്‍ ഏതു സെന്‍സില്‍ എടുക്കുമെന്ന് അറിയാത്തതു കൊണ്ട് ഉപദേശ പരിപാടി ഞാന്‍ നിര്‍ത്തി...' അഭിലാഷ് പിള്ള പറയുന്നു.
'മാളികപ്പുറം സിനിമയിലെ മോള്‍ ഉണ്ടല്ലോ, ദേവനന്ദ, വെറും 12 വയസുള്ള കുട്ടിയാണ് അവള്‍. ഈ 11 വയസ്സിനിടയില്‍ ആ കുട്ടി ഏകദേശം പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു. അതില്‍ മാളികപ്പുറം സിനിമയിലൂടെ അവള്‍ക്ക് കുറെ അംഗീകാരങ്ങള്‍ കിട്ടി, എവിടെ ചെന്നാലും അവളെ എല്ലാരും സ്‌നേഹിക്കുന്നുണ്ട്. ചിലപ്പോള്‍ അവളുടെ സംസാരം കുറച്ചു മച്വര്‍ ആയ കുട്ടികള്‍ സംസാരിക്കുന്നത് പോലെയായിരിക്കും. അവളുടെ പ്രായത്തിലുള്ള കുട്ടികളെക്കാള്‍ ഒരു പടി മുന്നിലായിരിക്കും അവളുടെ ചിന്തകള്‍. അതിനു കാരണം അവളെ നന്നായി വളര്‍ത്തുന്ന മാതാപിതാക്കളാകാം. അവള്‍ വായിച്ച പുസ്തകങ്ങള്‍ ആകാം. അവള്‍ വായിച്ച അത്രയും ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഞാനിതു വരെ വായിച്ചിട്ടില്ല.
അവളും എന്റെ മകളും ഒരേ പ്രായമാണ്.? ദേവനന്ദ പലപ്പോഴും സംസാരിക്കുന്നത് സിനിമയെക്കുറിച്ചും, വായിച്ച പുസ്തകങ്ങളെക്കുറിച്ചുമാണ്. അവളുടെ മച്വരിറ്റി വായനയിലൂടെ വന്നതാണ്. അത് മനസ്സിലാക്കാതെ ആ കുട്ടിയുടെ അഭിമുഖമോ എന്തെങ്കിലും ചിത്രങ്ങളോ സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ അതിനു താഴെ മോശം കമന്റുകള്‍ കുറിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു 12 വയസ്സുള്ള കുട്ടിയാണെന്ന് പോലും ഓര്‍ക്കാതെയാണ് കമന്റുകള്‍. ആരാണ് ഇവര്‍ക്കൊക്കെ ഇതിനു അവകാശം കൊടുത്തത്, വിമര്‍ശിക്കാന്‍ അധികാരം ഉള്ളത് ആര്‍ക്കാണ്. നമുക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം ആയതു കൊണ്ടല്ലേ നാം വിമര്‍ശിക്കുന്നത്.
കുറെ കമന്റുകള്‍ കണ്ടിട്ട് ആ കുട്ടിയുടെ പ്രായം എങ്കിലും നോക്കിക്കൂടെ എന്ന് ഞാന്‍ ഒരിക്കല്‍ മറുപടി കൊടുത്തു. അതോടെ എന്നെയും ചീത്ത വിളിക്കാന്‍ തുടങ്ങി. ഒരു ഇരുട്ട് മുറിയില്‍ നാലഞ്ച് മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ കുത്തി കുറിക്കുന്നതാണ് അവരുടെ ധൈര്യം. അവിടെയിരുന്ന് മൊബൈലില്‍ കമന്റിടുന്നവരാണ് അധികവും. വെളിച്ചത്തില്‍ ഒരു പൊതു വേദിയില്‍ വന്ന് ഇതൊക്കെ സംസാരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ല, ആ ധൈര്യം കാണിക്ക്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ ആ കുട്ടിയുടെ അഡ്രസ് പറയാം, വീട് പറഞ്ഞു തരാം. വീട്ടില്‍ പോയി ഇതൊക്കെ പറയാന്‍ ധൈര്യമുണ്ടോ ആര്‍ക്കെങ്കിലും. അങ്ങനെയെങ്കില്‍ ആ കുട്ടിക്കും മറുപടിയായി പറയാന്‍ ഒരുപാടുണ്ടാകും... ' അഭിലാഷ് പിള്ള പറയുന്നു.