പ്രേക്ഷക ലക്ഷങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ചിയാന്‍ വിക്രമിന്റെ വീര ധീര ശൂരന്‍ റിലീസ് പ്രഖ്യാപിച്ച ഇന്ന് വൈകുന്നേരം മുതല്‍ തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങള്‍ പരിഹരിക്കപ്പെട്ടു. പ്രസ്തുത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു ശേഷം കോടതി സ്റ്റേ മാറ്റിയ ഓര്‍ഡര്‍ നിര്‍മ്മാണ കമ്പനിയായ എച്ച്. ആര്‍. പിക്‌ചേഴ്‌സിന് ലഭിച്ചു.
വിക്രത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം സമ്മാനിക്കുമെന്നുറപ്പുള്ള വീര ധീര ശൂരന്‍ സംവിധാനം ചെയ്തിരിക്കുന്നത് എസ്. യു. അരുണ്‍കുമാറാണ്. എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസ് ചെയ്ത ട്രെയ്‌ലറും, ടീസറും, ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി കേരളത്തിലും വമ്പന്‍ പ്രൊമോഷന്‍ പരിപാടികളാണ് വീര ധീര ശൂരന്‍ നടത്തിയത്.
വീര ധീര ശൂരന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിച്ചിരിക്കുന്നു. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം തിയേറ്ററില്‍ ചിയാന്‍ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.