സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ഇന്‍ഫ്‌ലൂവന്‍സറാണ് മലപ്പുറം സ്വദേശിയായ ജാസില്‍ ജാസി.മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ജാസി എന്ന ജാസില്‍ ജാസി ഒരു ട്രാന്‍സ്‌പേഴ്‌സണാണ്. സ്ത്രീയുടെ മനസുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജാസിലിന് എല്ലാ കാലവും പിന്തുണയായി നിന്നിട്ടുള്ളത് പങ്കാളിയും സുഹൃത്തുമായ ആഷിയാണ്. ഏഴ് വര്‍ഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം.ദുബായില്‍ ബിസിനസുണ്ട് ഇരുവര്‍ക്കും.
ഇക്കഴിഞ്ഞദിവസം ജാസിയും ആഷിയും കൊല്ലത്ത് കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ ചമയ വിളക്ക് കാണാനെത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അമ്പലത്തിലെത്തിയ ജാസിയോട് സംഘാടകര്‍ സംസാരിക്കുന്നതടക്കമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്. പുരുഷന്‍മാര്‍ ആഗ്രഹ സാഫല്യത്തിന് പെണ്‍വേഷത്തിലെത്തി വിളക്കെടുക്കുന്ന ചടങ്ങില്‍ തന്റെ സുഹൃത്തിനെ ഒരുക്കാനായാണ് ജാസി എത്തിയത്. ക്ഷേത്രത്തിലെത്തി ചടങ്ങുകള്‍ കാണുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ സംഘാടകര്‍ ജാസിയെ തടയുകയായിരുന്നു, ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ജാസി. വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്ന് ജാസി പറയുന്നു.
എനിക്ക് ഇതെല്ലാം കാണുന്നത് ഇഷ്ടമാണ്. സുഹൃത്ത് വിളിച്ചിട്ടാണ് വന്നത്. കൊല്ലത്ത് എനിക്ക് ഒരു പ്രൊമോഷനും ഉണ്ടായിരുന്നു. ദുബായില്‍ നിന്നും സുഹൃത്ത് ഇതിനായി വന്നതാണ്. അവന്റെ മനസിലെ വലിയ ആ?ഗ്രഹമായിരുന്നു. എന്റെ മനസിലും ആ?ഗ്രഹമുണ്ടായിരുന്നു. വന്ന് കയറി കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ സംഘാടകര്‍ വന്നു. ഭയങ്കര പ്രശ്‌നം. കയ്യില്‍ വിളക്കില്ലല്ലോ എന്ന് ചോദിച്ചു. നിന്നെ എനിക്ക് അറിയാമല്ലോടീ എന്നൊക്കെ പറഞ്ഞ് വളരെ മോശമായി സംസാരിച്ചു. രണ്ട് ദിവസവും സംഘാടകരുടെ ഭാഗത്ത് നിന്നും എനിക്ക് വളരെ മോശം അനുഭവമാണുണ്ടായത്.
പറയുമ്പോള്‍ വിഷമമുണ്ട്. ഞങ്ങളുടെ നാട്ടിലെ ഉത്സവത്തിന് എല്ലാ മതസ്ഥരും പങ്കെടുക്കും. ഇത് കേരളമാണ്. സംഘാടകരുടെ ഭാ?ഗത്ത് നിന്നും എന്റെ കമ്മ്യൂണിറ്റിയിലെ പലര്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ ദിവസം പോയപ്പോഴും ചെരുപ്പ് എവിടെയാണ് അഴിച്ചിടേണ്ടത് എന്നെനിക്ക് അറിയാം. ചെരുപ്പ് അഴിച്ചിട്ട ഭാ?ഗത്ത് എത്തുന്നതിന് മുമ്പേ സംഘാടകര്‍ ഇവിടെ ചെരിപ്പിട്ട് കയറാന്‍ പറ്റില്ല, ഇറങ്ങ് എന്ന് പറഞ്ഞു. അവിടെ നില്‍ക്കാന്‍ സമ്മതിക്കുന്നില്ല. ഞങ്ങളെയും ഇറക്കി വിട്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വിളക്കെടുക്കാത്തവര്‍ പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റ്. രണ്ടാമത്തെ ദിവസം പോയപ്പോള്‍ നേരത്തെ തടഞ്ഞ സംഘാടകര്‍ ഞങ്ങളെ വൈറലാക്കിയല്ലോ എന്നൊക്കെ പറഞ്ഞ് രസകരമായി സംസാരിച്ചു. രണ്ടാമത്തെ ദിവസം ഒരു വയസായ ആള്‍ കള്ള് കുടിച്ച് വന്ന് മോശമായി പെരുമാറി. കൈ പിടിച്ച് വലിച്ചു. ദേഹത്ത് തൊടരുതെന്ന് പറഞ്ഞു. അയാള്‍ കൈ പിടിച്ച് വലിച്ച് ഇറങ്ങ് എന്ന് പറഞ്ഞു. ഒരു സ്ത്രീയായാലും ട്രാന്‍സ് ജെന്‍ഡര്‍ ആയാലും അനുവാദമില്ലാത്തെ ദേഹത്ത് തൊടാന്‍ പാടുണ്ടോ
ക്ഷേത്രത്തിനെതിരെയല്ല, സംഘാടകര്‍ക്കെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്. ചെരൂപ്പൂരാന്‍ പറഞ്ഞവര്‍ എന്ത് വള്‍?ഗറായാണ് എന്നോട് സംസാരിച്ചത്. നോമ്പ് കാലത്ത് നീ അവിടെ പോയില്ലേ എന്നൊക്കെ കുറേ ഓണ്‍ലൈന്‍ ആങ്ങളമാര്‍ കമന്റിട്ടു. ഞാനൊരു മനുഷ്യനാണ്. എനിക്ക് എല്ലാ മതങ്ങളും ഒരുപോലെയാണ്. എന്റെ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു. പൊട്ട് വെച്ചാലോ വേറെന്തെങ്കിലും ചെയ്താലോ എന്റെ ഈമാന്‍ നഷ്ടപ്പെടില്ല. അത് വേറാരും പറഞ്ഞ് തരേണ്ട. നിങ്ങളുടെ നാട്ടില്‍ അമ്പലത്തില്‍ പൂരം വരുമ്പോള്‍ ഹിന്ദുക്കള്‍ മാത്രമാണോ പങ്കെടുക്കുക. ഞാന്‍ പെര്‍ഫെക്ടല്ല. പക്ഷെ എന്റെ ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്. പടച്ച റബ്ബിന്റെ എല്ലാ സൃഷ്ടികളും നല്ലതാണ്. തന്നെ പിന്തുണച്ചവരോട് വളരെ നന്ദിയുണ്ടെന്നും ജാസി പറയുന്നു. എന്റെ സുഹൃത്തിനെ മരംകൊത്തി എന്നൊക്കെ വിളിച്ച് കമന്റുകള്‍ വന്നു. അത് കണ്ടപ്പോള്‍ വിഷമം തോന്നി. ഏഴ് ദിവസം വ്രതമെടുത്ത് ദുബായില്‍ നിന്ന് ഫ്‌ലൈറ്റ് ടിക്കറ്റെടുത്ത് ഇവിടെ വന്നതാണ്. ഡ്രസിനൊക്കെ എത്ര രൂപയാണ് അവര്‍ പൊട്ടിക്കുന്നത്. രണ്ടാമത്തെ ദിവസം വിളക്കെടുക്കുന്നില്ല ജാസീ എനിക്ക് മനസ് മടുത്ത് എന്നവന്‍ പറഞ്ഞെന്നും ജാസി വ്യക്തമാക്കി.