Latest News

'കര്‍മ്മയോദ്ധ'യുടെ തിരക്കഥ അപഹരിച്ചു; മേജര്‍ രവി 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി; തിരക്കഥ പുതുപ്പളളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതെന്ന് കോടതി കണ്ടെത്തല്‍

Malayalilife
 'കര്‍മ്മയോദ്ധ'യുടെ തിരക്കഥ അപഹരിച്ചു; മേജര്‍ രവി 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി; തിരക്കഥ പുതുപ്പളളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതെന്ന് കോടതി കണ്ടെത്തല്‍

മോഹന്‍ലാല്‍ ചിത്രം ' കര്‍മയോദ്ധ' യുടെ തിരക്കഥയെച്ചൊല്ലിയുളള നിയമപോരാട്ടത്തില്‍ സംവിധായകന്‍ മേജര്‍ രവിക്ക് തിരിച്ചടി. സിനിമയുടെ തിരക്കഥ പുതുപ്പളളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യല്‍ കോടതി വിധിച്ചു. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 

13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012ലായിരുന്നു കര്‍മ്മയോദ്ധ പുറത്തിറങ്ങിയത്. സിനിമയില്‍ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഴ്സ്യല്‍ കോടതി ജഡ്ജി മനീഷ് ഡി എയുടെ വിധി. 

സിനിമയുടെ റിലീസിന് ഒരു മാസം മുന്‍പാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. 

എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
 

Read more topics: # കര്‍മയോദ്ധ
karmayoddha script plagiarized

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES