ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഉപയോഗിച്ച് നിര്‍മ്മിച്ച തന്റെ വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി നിവേദ തോമസ്. ഇത് നിരുപദ്രവകരമായ തമാശയല്ലെന്നും മറിച്ച് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതികരിച്ച താരം ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.നിയമവിരുദ്ധമായ ഇത്തരം നടപടികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കുന്നു.
നടി പറയുന്നത് ഇങ്ങനെ: സമൂഹമാധ്യമത്തില്‍ പങ്കുവച്ച തന്റെ ചില ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത്തരം നടപടിപകള്‍ നിയമവിരുദ്ധവും സ്വകാര്യതയിലുള്ള കടന്നുകയറ്റവും ഡിജിറ്റല്‍ ആള്‍മാറാട്ടവുമാണ്. ഇത് നിര്‍മിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉത്തരവാദികളായവരും എത്രയും വേഗം അത് അവസാനിപ്പിക്കണം. ചിത്രങ്ങള്‍ ഒഴിവാക്കണം.
ഇത്തരം പ്രവൃത്തികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു. തന്നെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുകയോ അവയോട് പ്രതികരിക്കുരയോ ചെയ്യരുത്. ഇത്തരം ഇടപെടലുകള്‍ വ്യക്തിത്വത്തിന് മേലുള്ള കടന്നുകയറ്റമായി കണക്കാക്കി നിയമപരമായ നടപടികളിലേക്കു കടക്കും എന്നാണ് നിവേദ തോമസ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിന്റെ ഉള്ളടക്കം.