Latest News

സ്ത്രീ വേഷം കെട്ടി നടക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചവരോട്; ഇനി ആരും കളിയാക്കികൊണ്ട് വരണ്ട..!;  'അവള്‍' ആയെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജാസില്‍ ജാസി; സര്‍ജറിക്ക് ശേഷം ആശുപത്രിക്കിടയില്‍ നിന്നും അവനില്‍ നിന്നും അവളിലേക്ക് എന്ന് പറഞ്ഞ് ജാസിയുടെ വീഡിയോ

Malayalilife
സ്ത്രീ വേഷം കെട്ടി നടക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചവരോട്; ഇനി ആരും കളിയാക്കികൊണ്ട് വരണ്ട..!;  'അവള്‍' ആയെന്ന് ഉറക്കെ പ്രഖ്യാപിച്ച് ജാസില്‍ ജാസി; സര്‍ജറിക്ക് ശേഷം ആശുപത്രിക്കിടയില്‍ നിന്നും അവനില്‍ നിന്നും അവളിലേക്ക് എന്ന് പറഞ്ഞ് ജാസിയുടെ വീഡിയോ

മൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയയായ മലപ്പുറം സ്വദേശി ജാസില്‍ ജാസി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതായി പ്രഖ്യാപിച്ചു. നിരന്തരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളുമാണ് തനിക്ക് ഈ സുപ്രധാന തീരുമാനമെടുക്കാന്‍ ധൈര്യം പകര്‍ന്നെതെന്ന് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ജാസി വ്യക്തമാക്കി.

'അവനില്‍ നിന്ന് അവളിലേക്ക്' എന്ന തലക്കെട്ടോടെ ജാസി പങ്കുവെച്ച വീഡിയോയില്‍ താന്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി സ്ത്രീയായി മാറിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യില്ലെന്നും സ്ത്രീ വേഷം കെട്ടിയെ നടക്കുകയുള്ളൂ എന്നും പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള ശക്തമായ മറുപടിയാണ് തന്റെ ഈ പ്രഖ്യാപനമെന്നും ജാസി കൂട്ടിച്ചേര്‍ത്തു.

'സര്‍ജറി പേടിയാണെന്ന് പല അഭിമുഖങ്ങളിലും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍, കളിയാക്കിയവരുടെയും കുറ്റപ്പെടുത്തിയവരുടെയും നാക്കുകളാകുന്ന വാളിനേക്കാള്‍ മൂര്‍ച്ച തന്റെ ശരീരത്തില്‍ ഡോക്ടര്‍ ഉപയോഗിച്ച കത്തിക്കില്ലെന്ന് താന്‍ തിരിച്ചറിഞ്ഞു,' ജാസി പറഞ്ഞു. താന്‍ ഒരു സ്ത്രീയാണെന്ന് തെളിയിക്കാന്‍ ഇനി ഇതിലും വലിയൊരു തെളിവ് ആവശ്യമില്ലെന്നും അവര്‍ സൂചിപ്പിച്ചു.

സമൂഹമാധ്യമങ്ങളില്‍ സ്വന്തം സ്വത്വം തുറന്നുപറഞ്ഞതിന്റെ പേരിലും നിലപാടുകളുടെ പേരിലും ജാസി മുമ്പും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയയായിരുന്നു. മലയാളം ബിഗ് ബോസ് പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും ജാസിയുടെ പേര് ഇടം നേടിയിരുന്നു. തന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ച ജാസി, തന്നെ കുറ്റപ്പെടുത്തിയവര്‍ തനിക്ക് ഊര്‍ജ്ജം നല്‍കിയെന്നും സ്വത്വം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത് അവരാണെന്നും അടിവരയിട്ടു.

താന്‍ അത്രമേല്‍ ആഗ്രഹിച്ച കാര്യമാണിതെന്നും കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു സ്ത്രീയാണെന്ന് മനസ്സാക്ഷിക്ക് തോന്നിയ രീതിയിലുള്ള ശസ്ത്രക്രിയകളാണ് ചെയ്തതെന്നും ജാസി പറയുന്നു. ഈ പ്രഖ്യാപനത്തിന് ശേഷവും ജാസിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

 

social media influencer jasi vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES