Latest News

പാടവരമ്പത്തും കള്ളുഷാപ്പിലും ആടി പാടി തകര്‍പ്പന്‍ ഡാന്‍സുമായി നവദമ്പതികള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി റൗഡി ബേബി കല്ല്യാണ വീഡിയോ...!

Malayalilife
പാടവരമ്പത്തും കള്ളുഷാപ്പിലും ആടി പാടി തകര്‍പ്പന്‍ ഡാന്‍സുമായി നവദമ്പതികള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി റൗഡി ബേബി കല്ല്യാണ വീഡിയോ...!

തെന്നിന്ത്യ ഏറ്റെടുത്ത ഗാനമാണ് ധനുഷും സായ് പല്ലവിയുടെയും തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സുള്ള റൗഡി ബേബി. അടുത്തിടെ ഇത്രയധികം ഹിറ്റായ മറ്റൊരു ഗാനമില്ലെന്ന് തന്നെ പറയാം. ധനുഷ് നായകനായെത്തിയ തമിഴ് ചിത്രം മാരി 2 വിലെ ഗാനമാണ് റൗഡി ബേബി. നിമിഷങ്ങള്‍ക്കുള്ളിലാണ് ഗാനവും സായ് പല്ലവിയുെട ഡാന്‍സും ആരാധകര്‍ ഇരു കൈയ്യും കൊണ്ട് സ്വീകരിച്ചത്.

അതുപോലതന്നെ ഹിറ്റായ ഗാനങ്ങള്‍ കൊണ്ട് ടിക് ടോക്കും വിവാഹആല്‍ബങ്ങളും ഇറങ്ങുന്ന പ്രവണതയും ഇക്കാലത്തെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. പാടവരമ്പത്തും കള്ളുഷാപ്പിലും ആടി പാടി ഡാന്‍സ് കളിക്കുന്ന നവദമ്പതികളുടെ റൗഡി ബേബി വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

തൃശൂര്‍ സ്വദേശികളായ സച്ചിന്‍, പ്രിയങ്ക ദമ്പതികളുടെ വിവാഹ വീഡിയോ ആണ് ഇപ്പോഴത്തെ ട്രെന്‍ഡിംങില്‍. പാടവരമ്പത്തും കള്ളുഷാപ്പിലും ആടി പാടി തകര്‍പ്പന്‍ ഡാന്‍സുമായി എത്തുന്ന ദമ്പതികളാണ് വീഡിയോയുടെ ഹൈലൈറ്റ്. തൃശൂര്‍ കൂര്‍ക്കംഞ്ചേരിയിലെ മോഷന്‍ പിക്ചേസ് വെഡ്ഡിങ് പ്ലാനറാണ് വീഡിയോയുടെ പിന്നില്‍.

Read more topics: # marriage video,# rowdy baby,# social media viral
marriage video,rowdy baby,social media viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക