ബോളിവുഡിലെ താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് അവരുടെ മക്കളും. താരങ്ങള്‍ ഫാഷന്‍ സങ്കല്‍പ്പത്തെ മറികടക്കുന്ന രീതിയിലുള്ള ഗെറ്റപ്പിലാണ് പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. സിനിമാ രംഗത്ത് തന്നെ ബോളിവുഡ് താരസുന്ദരിമാരാണ് പലരുടെയും വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ഒരുപരിധിവരെ പ്രചോദനമാകുന്നത്.
സിനിമയിലും റെഡ്കാര്‍പ്പെറ്റിലുമൊക്കെ നടിമാര്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ നിന്നാണ് ഫാഷന്‍ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ പുറത്തുവിടുന്നതും. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്ക് സാറാ അലി ഖാന്‍ ധരിച്ച വസ്ത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മുംബൈയില്‍ വെള്ള മാക്സി ലുക്കില്‍ വന്നിറങ്ങിയ സാറയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ ഏറ്റെടുത്തിരിക്കുന്നത്.
ഡിസൈനര്‍ വസ്ത്രങ്ങളെക്കാളുപരി തികച്ചും കാഷ്വല്‍ വേഷങ്ങളാണ് ആരാധകര്‍ക്ക് കൂടുതല്‍ പ്രിയങ്കരം. എലഗന്റ് ലുക്ക് കൊടുക്കുന്ന സാറയുടെ വേഷം വളരെ മിതമായ ചിലവില്‍ സ്വന്തമാക്കാവുന്നതാണ്. 2100രൂപ മാത്രമാണ് ഇതിന്റെ വില. സ്പ്രിങ് ഡയറീസ് എന്ന ഫാഷനന്‍ ബ്രാന്‍ഡിന്റെ റെഡ് ടസ്സെല്‍സ് എന്ന കളക്ഷനില്‍ നിന്നുള്ളതാണ് താരത്തിന്റെ വേഷം. ഓണ്‍ലൈനായി ഡ്രസ് ലഭ്യമാണുതാനും.