Latest News

ധനുഷിനെ വെല്ലുന്ന ഡാന്‍സ് പെര്‍ഫോമന്‍സുമായി അപരന്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി റൗഡി ബേബി ഗാനം; അന്തം വിട്ട് ആരാധര്‍..!

Malayalilife
ധനുഷിനെ വെല്ലുന്ന ഡാന്‍സ് പെര്‍ഫോമന്‍സുമായി അപരന്‍; സോഷ്യല്‍ മീഡിയയില്‍ തരംഗമായി റൗഡി ബേബി ഗാനം; അന്തം വിട്ട് ആരാധര്‍..!

തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്റെ അപരന്റെ റൗഡി ബേബി ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. സിനിമാ താരങ്ങളുടെ അപരന്മാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടെങ്കിലും ധനുഷിന്റെ അതേ ലുക്കിലും റൗഡി ബേബി ഗാനത്തിന് ചുവട് വെക്കുന്ന ടിക് ടോക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒറ്റ നോട്ടത്തില്‍ ധനുഷിനെ വെല്ലുന്ന ഡാന്‍സ് പെര്‍ഫോമന്‍സാണ് അപരന്‍ വീഡിയോയില്‍ കാഴ്ച വെച്ചിരിക്കുന്നത്. മാരി 2 വിലെ റൗഡി ബേബി ഗാനം ഇറങ്ങിയതു മുതല്‍ സായ് പല്ലവിയുടെ ധനുഷിന്റെയും ഡാന്‍സിന്റെ ടിക് ടോക് വീഡിയോകളാണ് സോഷ്യല്‍ മീഡിയ മുഴുവനും. കഴിഞ്ഞ ദിവസങ്ങളില്‍ താരമായത് തൃശ്ശൂര്‍ സ്വദേശികളായ നവ വധുവും വരനുമാണെങ്കില്‍ ഇത്തവണ ധനുഷിന്റെ തന്നെ വേഷപകര്‍ച്ചയില്‍ എത്തിയ അപരനാണ്.

അലക്സ് ഡിസൂസ എന്ന ടിക് ടോക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. റൗഡി ബേബിയില്‍ ധനുഷ് ധരിച്ചതിന് സാദൃശ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് അതെ നൃത്തചുവടുകളുമായി അപരന്‍ എത്തിയിരിക്കുന്നത്.  അപരന്‍ എന്തായാലും നടത്തത്തിലും സംസാരത്തിലും സ്‌റ്റൈലിലുമെല്ലാം ധനുഷിനെ പിന്തുടരുന്ന ആളാണെന്ന് മുമ്പ് ചെയ്ത വീഡിയോകളില്‍നിന്ന് മനസിലാവും.  മൂന്നര ലക്ഷത്തിലധികം ആളുകളാണ് ടിക് ടോകില്‍ ഇദ്ദേഹത്തെ പിന്തുടരുന്നത്. അങ്ങനെ സോഷ്യല്‍ മീഡിയ നിറയെ റൗഡി ബേബി തരംഗമാണ് ഇപ്പോള്‍.

Read more topics: # dhanush song,# rowdy baby,# dupe video viral
dhanush song,rowdy baby,dupe video viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക