സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയന്റെ വിവാഹം ഇക്കഴിഞ്ഞ ജനുവരി 19 നാണ് നടന്നത്. പാലക്കാട് കുളപ്പുള്ളി ശ്രീകൃഷ്ണ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വിധു ശ്രീധരയാണ് വിഷ്ണുവിന് വധുവായത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ജനുവരി 20 ന് എറണാകുളത്ത് വെച്ച് നടത്തിയ റിസപ്ഷനില്‍ പ്രമുഖതാരങ്ങളടക്കം സിനിമ സീരിയല്‍ മേഖലയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിവാഹറിസ്പഷനില്‍ ജയസൂര്യ, ജനാര്‍ദ്ദനന്‍, സോന നായര്‍ തുടങ്ങി വന്‍ താരനിര തന്നെ പങ്കെടുത്തിരുന്നു. ഇപ്പോള്‍ വിഷ്ണുവിന്റെയു വിധുവിന്റെയും വിവാഹവീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. 8 ഫോര്‍ എംഎം സ്റ്റുഡിയോ പകര്‍ത്തിയ വിവാഹവീഡിയോ വിഷ്ണുവാണ് പങ്കുവച്ചിരിക്കുന്നത്.