Latest News

പിന്നില്‍ ചൂടന്‍ ലിപ് ലോക്ക്; നമ്മളില്ലേ എന്ന ക്യാംപ്ഷനോടെ ചിത്രം പങ്ക് വച്ച് മനോജ് കെ ജയന്‍; പാരിസില്‍ ചുറ്റിക്കറങ്ങി നടന്‍

Malayalilife
പിന്നില്‍ ചൂടന്‍ ലിപ് ലോക്ക്; നമ്മളില്ലേ എന്ന ക്യാംപ്ഷനോടെ ചിത്രം പങ്ക് വച്ച് മനോജ് കെ ജയന്‍; പാരിസില്‍ ചുറ്റിക്കറങ്ങി നടന്‍

കുട്ടന്‍ തമ്പുരാനായി മലയാള സിനിമയില്‍ എത്തിയതാണ് മനോജ് കെ ജയന്‍. പിന്നീട് കാമ്പുള്ള ഒത്തിരി വേഷങ്ങളില്‍ പ്രേക്ഷകരുടെ മുന്നിലെത്തി. അഭിനയത്തിന് പുറമെ സംഗീതത്തിലും മനോജ് കെ ജയന്‍ കഴിവ് തെളിയിച്ചതാണ്. അച്ഛനില്‍ നിന്നും പാരമ്പര്യമായി കിട്ടിയ സംഗീതത്തിനപ്പുറം ശസ്ത്രീയമായി പാട്ട് പഠിച്ചിട്ടില്ല എന്ന് മനോജ് കെ ജയന്‍ പറയുന്നു. വളര്‍ത്തിയതും പഠിപ്പിച്ചതും എല്ലാം അമ്മയാണ്. അച്ഛന്‍ വല്ലപ്പോഴും മാത്രം വരുന്ന അതിഥിയായിരുന്നു എന്നാണ് മനോജ് കെ ജയന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം താന്‍ നടത്തുന്ന യാത്രകളുടെ വീഡിയോകളും സ്റ്റില്‍ ഫോട്ടോസും ഒക്കെ പങ്കുവെക്കാറുമുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം എപ്പോഴും തന്റെ ആരാധകര്‍ക്ക് വേണ്ടി ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോള്‍ താരം ഇന്‍സ്റ്റായില്‍ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ഫ്രാന്‍സിലെ പാരീസില്‍ നിന്നുള്ള ചിത്രമാണ് ഇക്കുറി താരം ഇന്‍സ്റ്റായില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ളാക്ക് ഡ്രസ്സില്‍ അതീമനോഹരമായി നില്‍ക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മളില്ലേ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ എന്താണ് ഇങ്ങനെയൊരു ക്യാപ്ഷന്‍ എന്നാണ് ആളുകള്‍ ചിന്തിച്ചത്. അപ്പോഴാണ് താരത്തിന്റെ ചിത്രത്തിന്റെ പിറകില്‍ രണ്ട് പേര്‍ പരസ്പരം ലിപ് ലോക്ക് അടിക്കുന്നത് തന്റെ ചിത്രത്തോടൊപ്പം വന്നുപോയത്. ഈ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരും പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. 'അറിയാത്ത പോലെ നില്‍ക്കാം', 'ഒന്നും കാണുന്നുമില്ല കേള്‍ക്കുന്നുമില്ല','ചത്തൊടുങ്ങേണ്ടി വന്നാലും നോക്കില്ല ഈ സെല്‍വം', 'ആയുര്‍ രേഖക്ക് എന്തോ ഒരു വശപിശക്', 'കണ്ടാല്‍ മതി നമ്മള്‍ ഇതില്‍ ഇല്ല' എന്നിങ്ങനെയാണ് കമന്റുകള്‍. എന്തായാലും മനോജ് കെ ജയന്റെ ചിത്രത്തിനൊപ്പം ആ കപ്പിള്‍സിന്റെ ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്.

മലയാള സിനിമയില്‍ എന്നും തന്നെതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് മനോജ് കെ ജയന്‍. മനോജ് കടംപൂത്രമഠം ജയന്‍ എന്നാണ് മുഴുന്‍ പേര്. 1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയാണ് ഈ രംഗത്തേക്ക് എത്തിയത്. പിന്നിടാണ് സിനിമയില്‍ എത്തിയത്. മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ ആണ് നായകനായി എത്തിയത്. 1992-ല്‍ റിലീസായ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സ്ഥാനം മനോജ് കെ ജയന്‍ സ്വന്തമാക്കി.

1987ല്‍ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്താണ് തുടക്കം. മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് 90കളുടെ ആദ്യത്തില്‍ റിലീസായ എല്ലാ സിനിമകളും കരിയറിലെ മികച്ച സിനിമകള്‍ ആയിരുന്നു. 1990-ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നിവയിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങള്‍ ആണ് അദ്ദേഹത്തെ തേടിയെത്തിയത്. സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രം 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ്.കെ.ജയന് സമ്മാനിച്ചു.

സര്‍ഗ്ഗം എന്ന സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും കുട്ടന്‍ തമ്പുരാനെ അവതരിപ്പിച്ചത് മനോജ്.കെ.ജയനാണ്. അങ്ങനെ തെലുങ്കിലും നല്ല സ്വീകാര്യത ലഭിച്ചു. പിന്നീട് തെലുങ്കില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്തു. ഉപനായകനായും വില്ലനായിട്ടും എല്ലാം നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്തു. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് മലയാളി സിനിമയില്‍ ഒരു സ്ഥാനം നല്‍കി. പിന്നീട് മലയാള സിനിമയിലെ നായകന്‍മാരില്‍ പ്രധാനപ്പെട്ട സ്ഥാനം അദ്ദേഹം സ്വന്തമാക്കി. മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എ്ന ചിത്രത്തില്‍ അഭിനയിച്ചാണ് തമിഴ് സിനിമ രംഗത്തേക്ക് എത്തുന്നത്. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ മനോജ് കെ ജയന്‍ എന്ന നടനെ തേടിയെത്തി. തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അദ്ദേഹം തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

manoj k jayan IN PARIS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES