Latest News

മനോജ് കെ ജയന്‍ ലണ്ടനിലെ പെട്രോള്‍ പമ്പിലെ ജോലിക്കാരനോ? നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറല്‍; വീഡിയോ വൈറലായതോടെ എല്ലാ ജീവനക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും നടന്‍; താരം ലണ്ടനില്‍ എത്തിയത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍

Malayalilife
 മനോജ് കെ ജയന്‍ ലണ്ടനിലെ പെട്രോള്‍ പമ്പിലെ ജോലിക്കാരനോ? നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറല്‍; വീഡിയോ വൈറലായതോടെ എല്ലാ ജീവനക്കാര്‍ക്കും സമര്‍പ്പിക്കുന്നുവെന്നും നടന്‍; താരം ലണ്ടനില്‍ എത്തിയത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍

ഭിനയം കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം നല്ല നടനെന്ന പേരുകേട്ട താരമാണ് മനോജ് കെ ജയന്‍. കുടുംബജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെല്ലാം മറികടന്ന് രണ്ടാം വിവാഹം കഴിച്ച നടന്‍ ഭാര്യക്കും മക്കള്‍ക്കും ഒപ്പം സന്തുഷ്ട കുടുംബജീവിതമാണ് നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ മണിക്കൂറുകള്‍ക്കു മുമ്പ് പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ വലിയ തോതില്‍ പ്രചരിക്കുന്നത്. ലണ്ടനില്‍ വച്ചെടുത്ത ഒരു വീഡിയോ ആണിത്. അവിടുത്തെ പെട്രോള്‍ സ്റ്റേഷനില്‍ വച്ച് ഒരു വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്ന നടന്റെ വീഡിയോ ആണ് വൈറലാകുന്നത്. നടന്‍ അവിടുത്തെ പെട്രോള്‍ പമ്പില്‍ ജോലിയ്ക്ക് കയറിയോ, ഈ അവസ്ഥയില്‍ ആയോ എന്നിങ്ങനെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ സത്യം മറ്റൊന്നാണ്.

പമ്പില്‍ ജോലി കിട്ടിയതല്ല, ലണ്ടനില്‍ വന്നാല്‍ ഇതെല്ലാം ചെയ്തേ പറ്റൂ എന്ന് നടന്‍ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്. അതാണ് സത്യവും. ലണ്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ രീതി അതാണ്. പെട്രോള്‍ സ്റ്റേഷനുകളിലെത്തി വാഹനഉടമകള്‍ക്ക് സ്വയം വാഹനത്തില്‍ ഇന്ധനം നിറയ്ക്കാവുന്നതാണ്. നമ്മുടെ നാട്ടിലേതു പോലെ അതിന് ജോലിക്കാരൊന്നും അവിടെയുണ്ടാകില്ല. നമുക്ക് ആവശ്യമുള്ള ഇന്ധനം നിറച്ചു കഴിഞ്ഞാല്‍ പണം നല്‍കി അവിടെ നിന്നും വാഹനം എടുത്തുകൊണ്ട് പോകാവുന്നതാണ്. പണം നല്‍കാതെ പോയാല്‍ അവിടെ നിന്നും ഇറങ്ങും മുന്നേ പിടി വീഴുകയും ചെയ്യും.

It's extremely inflammable, 24 മണിക്കൂറിനുള്ളില്‍ മൂന്നു മില്യണ്‍ പേര്‍ കണ്ടു കഴിഞ്ഞു. ( എന്റെ ഈ വീഡിയോ കേരളത്തിലെ പമ്പുകളില്‍ പെട്രോളടിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാര്‍ക് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു) ഒരു ജോലിയും നിസ്സാരമല്ല  എന്നും നടന്‍ പ്രത്യേകം വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുമുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയാണ് നടന്‍ ഇത്തരമൊരു വീഡിയോ പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതും. വീഡിയോയ്ക്ക് പിന്നില്‍ നടന്‍ തുള്ളിക്കളിക്കുന്നതും കാണാം. ഭാര്യ ആശയാണ് വീഡിയോ പകര്‍ത്തിയത് എന്നാണ് സൂചന.

എന്തായാലും നടന്റെ സോഷ്യല്‍ മീഡിയോ പോസ്റ്റ് ഇപ്പോള്‍ തന്നെ നാലര മില്യണിലധികം പേരാണ് കണ്ടിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പും നടന്റെ മറ്റൊരു വീഡിയോ വൈറലായിരുന്നു. ഒരു ഷോപ്പിംഗ് മാളിലൂടെ നടന്നു വരുന്ന നടന്റെ ആ വീഡിയോ 25 മില്യണോളം പേരാണ് കണ്ടത്. ഇപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം അവധിയാഘോഷിക്കുന്നതിന്റെ തിരക്കിലാണ് നടന്‍. അടുത്തിടെ സ്‌കോട്ലന്റിലേക്കുള്ള അവധിക്കാല യാത്രയുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

മൂന്നര പതിറ്റാണ്ടിലേറെ മലയാളസിനിമയില്‍ സജീവമായി തുടരുന്ന താരങ്ങളില്‍ ഒരാളാണ് മനോജ് കെ ജയന്‍. 1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ അരങ്ങേറ്റം. 1987-ല്‍ റിലീസായ എന്റെ സോണിയ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1992ല്‍ റിലീസായ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.

പെരുന്തച്ചന്‍ (1990), സര്‍ഗ്ഗം എന്നീ ചിത്രങ്ങള്‍ മനോജ് കെ ജയന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി. സര്‍ഗ്ഗത്തിലെ അഭിനയത്തിന് 1992ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ നായകനായും ഉപനായകനായും വില്ലനായും തിളങ്ങി. ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളിലെ വേഷവും ശ്രദ്ധ നേടി. മണിരത്നം സംവിധാനം ചെയ്ത് രജനീകാന്ത് നായകനായി അഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെയായിരുന്നു മനോജിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റം. തമിഴിലും തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2000ല്‍ നടി ഉര്‍വ്വശിയെ വിവാഹം ചെയ്തെങ്കിലും 2008ല്‍ ഇരുവരും വിവാഹമോചിതരായി. ഈ ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് മകള്‍. 2011ല്‍ മനോജ് പുനര്‍വിവാഹിതനായി. ഭാര്യ ആശ. അമൃത് എന്നൊരു മകനുമുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

manoj k jayan at London

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക