നടി മഞ്ജു വാര്യരുടെ കാര്‍ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പരിശോധിച്ചു. തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ ബൈപ്പാസില്‍ വച്ചാണ് നടിയുടെ വാഹനത്തില്‍ പരിശോധന നടത്തിയത്. തമിഴ്നാട്ടിലെ പതിവ് തെരഞ്ഞെടുപ്പ് പരിശോധനകളുടെ ഭാഗമായാണ് മഞ്ജുവിന്റെ കാറും പരിശോധനയ്ക്ക് വിധേയമാക്കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത്തരത്തിലുള്ള വാഹന പരിശോധന സ്വാഭാവികമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ പ്രത്യേകമായി പരിശോധിക്കാറുമുണ്ട്. ഇതിന്റെ ഭാഗമായാണ് മഞ്ജുവിന്റെ വാഹനവും പരിശോധിച്ചത്.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇത്തരത്തില്‍ പരിശോധിച്ചിരുന്നു.പരിശോധിച്ച ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് ഫ്ളയിംഗ് സ്ക്വാഡ് മഞ്ജുവിനെ വിട്ടയക്കുകയും ചെയ്തു.
മഞ്ജുവിനൊപ്പം മാനേജറും ഉണ്ടായിരുന്നു. വാഹനമോടിച്ചിരുന്നത് മഞ്ജുവായിരുന്നു. നിര്‍ത്തിയ കാറില്‍ നടിയെ കണ്ടതോടെ അവിടെ നിര്‍ത്തിയിരുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെല്ലാം സെല്‍ഫിയെടുക്കാന്‍ വന്നു. മഞ്ജു വാഹനത്തിനകത്തിരുന്ന് തന്നെ ചിത്രങ്ങളെടുക്കാന്‍ സഹകരിക്കുകയും ചെയ്തു.
അനധികൃത പണം കടത്ത്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പിടികൂടുന്നതിന് വേണ്ടിയാണ് തമിഴ്നാട്ടിലെ ഹൈവേകളും ബൈപ്പാസുകളും കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന നടത്തുന്നത്.