പുതിയ ചിത്രങ്ങളുമായെത്തി സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ടിരിക്കുകയാണ് മഞ്ജു വാര്യര്‍. പ്രായം ഫ്രീസായിപ്പോയിരിക്കുകയാണെന്നാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നത്. പ്രായത്തെ വെല്ലുന്ന ലുക്കുമായി ജെന്‍സി പിള്ളേര്‍ക്ക് പോലും വെല്ലുവിളിയാവുകയാണ് മഞ്ജു വാര്യര്‍. രസകരമായ കമന്റുകളുമായി താരങ്ങളും ആരാധകരുമെല്ലാം കമന്റ് ബോക്സിലെത്തുന്നുണ്ട്.
ഇതിനിടെ മഞ്ജുവിന്റെ ചിത്രം കണ്ടപ്പോള്‍ യുവനടി എസ്തര്‍ അനില്‍ ആണെന്ന് തോന്നിപ്പോയെന്നാണ് ചിലര്‍ പറയുന്നത്. എസ്തറുമായുള്ള ചിത്രങ്ങളിലെ മഞ്ജുവിന്റെ സാദൃശ്യം സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും മീമുകളുമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് മഞ്ജു പ്രതികരിച്ചിട്ടില്ലെങ്കിലും എസ്തര്‍ പ്രതികരിച്ചിട്ടുണ്ട്.
''ഉയ്യോ... മഞ്ജു ചേച്ചിയുടെ പോസ്റ്റിന് താഴെയുള്ള നിങ്ങളുടെ കമന്റുകള്‍ വായിച്ചു കൊണ്ടാണ് ഇന്ന് ഉറക്കമുണര്‍ന്നത്'' എന്നാണ് എസ്തറിന്റെ പ്രതികരണം. മഞ്ജു വാര്യരുടെ പുതിയ ലുക്കിനേയും താനുമായുള്ള സാദൃശ്യത്തേയും കുറിച്ചുള്ളൊരു ട്രോളും എസ്തര്‍ പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിന്റെ ലുക്ക് പോലെ തന്നെ എസ്തറിന്റെ പ്രതികരണവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തുന്നത്. തന്റെ ലുക്കു കൊണ്ടും ഫാഷന്‍ സ്റ്റേറ്റ്മെന്റിലൂടേയും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട് മഞ്ജു വാര്യര്‍. അതേസമയം മിസ്റ്റര്‍ എക്സ് ആണ് മഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തില്‍ എമ്പുരാനിലാണ് മഞ്ജുവിനെ ഒടുവിലായി കണ്ടത്.