Latest News

മീര ഇമോഷണലി വീക്കായ വ്യക്തി; ചക്രത്തില്‍ അഭിനയിക്കുമ്പോള്‍ മുഖത്തിന് അടി; ചുമട്ട് തൊഴിലാളിയായിരുന്നു അപ്പന്‍; ഇന്ന് അവരെ കാണുമ്പോള്‍ സന്തോഷം; മഞ്ജു പത്രോസ് പങ്ക് വച്ചത്

Malayalilife
 മീര ഇമോഷണലി വീക്കായ വ്യക്തി; ചക്രത്തില്‍ അഭിനയിക്കുമ്പോള്‍ മുഖത്തിന് അടി; ചുമട്ട് തൊഴിലാളിയായിരുന്നു അപ്പന്‍; ഇന്ന് അവരെ കാണുമ്പോള്‍ സന്തോഷം; മഞ്ജു പത്രോസ് പങ്ക് വച്ചത്

ടിവി സീരിയലിലൂടെയും വിവിധ റിയാലിറ്റി ഷോയിലൂടെയും ഏറെ പരിചിതമായ മുഖമാണ് നടി മഞ്ജു പത്രോസ്. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ചെറുപ്പകാലത്ത് താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. അപ്പന്‍ ചുമട്ടു തൊഴിലാളിയായിരുന്നുവെന്നും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത് എന്നുമാണ് മഞ്ജു പറയുന്നത്.

മഞ്ജുവിന്റെ വാക്കുകള്‍... 'അപ്പന്‍ കഷ്ടപ്പെട്ട് കൂലിപ്പണിയെടുത്താണ് ഞങ്ങളെ വളര്‍ത്തിയത്. ചുമട്ടു തൊഴിലാളിയായിരുന്നു. അതുപോലുള്ള എല്ലാ പണികള്‍ക്കും പോയിരുന്നു. ഇന്ന് സാഹചര്യങ്ങളൊക്കെ മാറി. അപ്പനും അമ്മയുമൊക്കെ നല്ല രീതിയില്‍ ജീവിക്കുന്നത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. അമ്മയ്ക്ക് ഒരുങ്ങി നടക്കാനൊക്കെ എന്നെക്കാളും ഇഷ്ടമുള്ളയാളാണ്. ഇപ്പോള്‍ അമ്മയ്ക്കിഷ്ടപ്പെട്ട വസ്ത്രമൊക്കെ ധരിച്ചു നടക്കാന്‍ സാധിക്കുന്നുണ്ട്. 

 എന്റെ സഹോദരന്‍ അയര്‍ലണ്ടിലാണ്, നാത്തൂനും ജോലിയുണ്ട്. ഞാന്‍ ഇങ്ങനെയുമായി. ഇതിനൊക്കെ പിന്നില്‍ അച്ഛന്റേയും അമ്മയുടേയും അധ്വാനമാണ്'',എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. അതുപോലെ അമ്മയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്നും തന്റെ ചേച്ചിയാണോ എന്നാണ് പലരും ചോദിക്കാറെന്നും താരം പറയുന്നു.

മഞ്ജു പത്രോസ് ആദ്യമായി അഭിനയിച്ച ചിത്രം ലോഹിതദാസ് സംവിധാനം ചെയ്ത് ചക്രമായിരുന്നു. ചിത്രത്തിലെ നായിക മീര ജാസ്മിനോടൊപ്പം തന്നെയായിരുന്നു മഞ്ജു പത്രോസിന്റെ ആദ്യ രംഗവും. അന്നത്തെ അഭിനയത്തിലെ രസകരമായ ഒരു സംഭവത്തെക്കുറിച്ചും അഭിമുഖത്തില്‍ മഞ്ജു പത്രോസും അമ്മയും തുറന്ന് പറയുന്നുണ്ട്.

'മീര ജാസ്മിനൊപ്പമായിരുന്നു ആദ്യ സീന്‍. അതില്‍ മുഖത്ത് അടിക്കുന്ന ഒരു സീനുണ്ട്. നല്ലൊരു പൊട്ടിക്കല്‍ കിട്ടി. മുഖം മാറ്റാന്‍ സാധിച്ചില്ല. ചക്രത്തിലേക്ക് അഭിനയിക്കുന്നതിന് വേണ്ടി ഡാന്‍സ് ടീച്ചറായിരുന്നു ഇവരുടെ ഫോട്ടോയൊക്കെ അയച്ചുകൊടുക്കുന്നത്. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ വലിയ അത്ഭുതത്തോടെയായിരുന്നു എന്നോട് പറഞ്ഞത്. പണ്ട് മുതല്‍ തന്നെ അഭിനയിക്കാനും ഡാന്‍സ് കളിക്കാനും വലിയ ഇഷ്ടമായിരുന്നു' മഞ്ജു പത്രോസിന്റെ അമ്മ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ക്വീന്‍ എലിസബത്തില്‍ മീര ജാസ്മിനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ചു. അന്ന് മീരയെ കണ്ടപ്പോള്‍ മീര കൂടുതല്‍ ചെറുപ്പവും ഞാന്‍ കൂടുതല്‍ പ്രായവുമായി. നമ്മള്‍ ഒരുമിച്ച് ചക്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ ആ ആള്‍ ആണോ, കണ്ടാല്‍ പറയില്ല കേട്ടോ.. നല്ല രീതിയില്‍ മാറിപ്പോയി' എന്നായിരുന്നു മീര ജാസ്മിന്റെ പ്രതികരണം. യഥാര്‍ത്ഥത്തില്‍ എന്നേക്കാളും മൂത്തതാണ് മീര. എന്നാല്‍ കണ്ടാല്‍ പറയില്ല. ഇപ്പോഴാണെങ്കിലും എന്റെ മകളെ പോലിരിക്കും.

മീര ജാസ്മിന്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. അവര്‍ ഇമോഷണില ഭയങ്കര വീക്കാണ്, കൊണ്ടുനടക്കാനൊക്കെ വലിയ പാടാണ് എന്നൊക്കെ പണ്ട് കേട്ടിരുന്നു. എന്നാല്‍ അങ്ങനെയൊന്നും അല്ല. നമ്മള്‍ പറയുന്ന കഥകളൊക്കെ കേള്‍ക്കും. അവര്‍ വലിയ ഡിപ്രഷനിലേക്കും പ്രശ്‌നത്തിലേക്കുമൊക്കെ പോയ സമയത്തെക്കുറിച്ചും ജീവിത ശൈലമാറ്റിയതും ഇപ്പോഴത്തെ സന്തോഷവും സമാനധനവുമൊക്കെ പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ ധൈര്യമാണെന്നും മഞ്ജു പത്രോസ് പറയുന്നു.

manju pathrose emotional talk

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES