മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് മുന്‍പേ ഒരു അപകടം ഉണ്ടായി; ബൈ്ക്കില്‍ നിന്ന് വീണ് ഉണ്ടായ അപകടത്തില്‍ മുഖത്തിന് പരുക്കേറ്റു;മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുവല്ലാതെ മറ്റ് മാര്‍ഗമില്ലാരുന്നു; മഞ്ജു പത്രോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുമ്പോള്‍

Malayalilife
 മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് മുന്‍പേ ഒരു അപകടം ഉണ്ടായി; ബൈ്ക്കില്‍ നിന്ന് വീണ് ഉണ്ടായ അപകടത്തില്‍ മുഖത്തിന് പരുക്കേറ്റു;മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുവല്ലാതെ മറ്റ് മാര്‍ഗമില്ലാരുന്നു; മഞ്ജു പത്രോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാകുമ്പോള്‍

ലയാളം സിനിമാ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു. ഇപ്പോള്‍ മഞ്ജു നടത്തിയ ചില തുറന്നുപറച്ചിലുകളാണ്  വൈറലായി മാറുന്നത്. തന്റെ ജീവിതത്തില്‍ ഒരു അപകടം പറ്റിയെന്നും പ്ലാസ്റ്റിക് സര്‍ജറി വരെ ചെയ്യേണ്ടി വന്നതായും താരം തന്നെ കൂട്ടിച്ചേര്‍ക്കുന്നു. ഈയൊരു അനുഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ മഞ്ജു പത്രോസ് മനസ്സ് തുറക്കുന്നത്. 

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകും മുന്‍പേ ഒരു അപകടം തനിക്ക് ഉണ്ടായി. ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ആണ് ബൈക്ക് അപകടത്തില്‍ പറ്റിയത്. കാലിനും കൈയ്ക്കും അപകടം പറ്റി കിടന്നുപോയാലോ എന്ന് ഭയന്ന് കാലു പൊക്കി പിടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. വണ്ടി മറിഞ്ഞു നിലത്തുവീണപ്പോള്‍ മുഖത്തിന്റെ ഒരുഭാഗം കംപ്ലീറ്റായി മുറിഞ്ഞു. അത് ചികിത്സിക്കാന്‍ വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയതെന്നും പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്നും, അതല്ലാതെ മറ്റു മാര്‍ഗ്ഗം ഇല്ലായിരുന്നുവെന്നും മഞ്ജു പറഞ്ഞു. ആ സിനിമയില്‍ നിന്നും അവര്‍ മാറ്റും എന്ന് കരുതി പക്ഷേ അവരുടെ നല്ല മനസ്സുകൊണ്ടാണ് തനിക്ക് അഭിയിക്കാന്‍ അവസരം കിട്ടിയതെന്നും നടി കൂട്ടിച്ചേര്‍ത്തു. 


ഇതുമാത്രമല്ല എന്നും ജീവിതത്തില്‍ ഇനിയും ഒരുപാട് അനുഭവിച്ചു എന്നും മഞ്ജു തന്നെയാണ് വെളിപ്പെടുത്തിയത്. ജീവിതത്തില്‍ ഒരുപാട് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും, കടത്തില്‍ മുങ്ങിയ ഒരു ജീവിതം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞതിന്റെ അന്നുമുതലാണ് ശരിക്കും ദുഃഖം താന്‍ അനുഭവിച്ചു തുടങ്ങിയതെന്നും സുനിച്ചന്‍ വിവാഹത്തിന് മുന്‍പേ ഉണ്ടാക്കിയ കടം ഒരുപാട് ഉണ്ടായിരുന്നുവെന്നും അത് തീര്‍ക്കാന്‍ തന്റെ സ്വര്‍ണ്ണം മുഴുവനും കൊടുക്കേണ്ടി വന്നുവെന്നും പറഞ്ഞു.

താലിമാല മാത്രമേ പിന്നെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം കൊണ്ടുപോയി പണയം വച്ചു. ശരിക്കും പറഞ്ഞാല്‍ അത് വിറ്റിരുന്നുവെങ്കിലും മതിയായിരുന്നു. കല്യാണത്തിന്റെ അന്ന് മാത്രമാണത് കാണുന്നത്. പിന്നെ എന്റെ സ്വര്‍ണ്ണം എവിടെ എന്നോ എന്ത് ചെയ്‌തെന്നോ ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല , ഇനി ചോദിക്കുകയും ഇല്ല എന്നും മഞ്ജു കരഞ്ഞുകൊണ്ട് പറയുന്നുണ്ട്

manju pathrose opens up about her plastic surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES