മലയാള സിനിമയില്‍ കുറച്ച് നാളുകളായി വിവാഹത്തിന്റെ മേളമാണ്. നിരവധി താര വിവാഹങ്ങളാണ് മാസങ്ങള്‍ക്കുളളില്‍ നടന്നത്. കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയനടി കാര്‍ത്തികയുടെ മകന്‍ വിവാഹിതനായത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയനടന്‍ മണിയന്‍ പിളളരാജുവിന്റെ മകന്‍ വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്.
മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിനാണ് വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. വളരെ ലളിതമായിരുന്നു വിവാഹം. കസവ് സാരിയിലും മിനിമല്‍ ആഭരണങ്ങളിലും സുന്ദരിയായിരുന്നു. ഐശ്വര്യ. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് എന്നാണ് സൂചന. കോടീശ്വരനായിട്ടും ഇത്രയും ചെറിയ ചടങ്ങില്‍ വിവാഹം ആഘോഷമാക്കിയ മണിയന്‍പിള്ള രാജുവിന് കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ. മറ്റുള്ളവര്‍ ഇവരെ മാതൃകയാക്കണമെന്നും പലരും ആവശ്യപ്പെടുകയാണ്.
സുഹൃത്തുക്കള്‍ക്കും സിനിമാരാഷ്ട്രീയസാംസ്‌കാരികരംഗത്തെ പ്രമുഖര്‍ക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസല്‍ക്കാരം നടത്തും. വിവാഹം ലളിതമായതോടെ താര സമ്പന്നമായിരിക്കും വിവാഹസത്കാരം എന്നാണ് ആരാധകര്‍ പറയുന്നത്. നടനും നിര്‍മ്മാതാവുമായ താരത്തിന്റെ മകന്റെ വിവാഹത്തിന് താരരാജക്കന്മാര്‍ ഉള്‍പ്പെടെ ഉളളവര്‍ എത്തുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. സച്ചിന്റെ സഹോദരന്‍ നിരഞ്ജന്‍ അഭിനേതാവ് ആണ്. മോഹന്‍ലാല്‍ ചിത്രം ഡ്രാമ, രജിഷ നായികയായി എത്തിയ ഫൈനല്‍സ് എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍.