Latest News

ആറ് മാസത്തില്‍ ഏറെയായി അശ്വിന്‍ ഓ ബൈ ഓസിയുടെ സിഇഒ; ഐടി ജോലി രാജി വച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്ക; മുന്‍പത്തേക്കാള്‍ വരുമാനവും ലൈഫ്‌ സ്റ്റൈലും മെച്ചപ്പെട്ടു;  സ്വന്തമായി വീട് എന്നതിന്റെ ആദ്യ ചുവടുകള്‍ തുടങ്ങി; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ദിയ  കൃഷ്ണ

Malayalilife
 ആറ് മാസത്തില്‍ ഏറെയായി അശ്വിന്‍ ഓ ബൈ ഓസിയുടെ സിഇഒ; ഐടി ജോലി രാജി വച്ചപ്പോള്‍ വീട്ടുകാര്‍ക്ക് ആശങ്ക; മുന്‍പത്തേക്കാള്‍ വരുമാനവും ലൈഫ്‌ സ്റ്റൈലും മെച്ചപ്പെട്ടു;  സ്വന്തമായി വീട് എന്നതിന്റെ ആദ്യ ചുവടുകള്‍ തുടങ്ങി; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ദിയ  കൃഷ്ണ

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിന്‍ ഗണേഷും. തങ്ങളുടെയും മകന്‍ ഓമിയുടെയും വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയിരിക്കുകയാണ്.  അശ്വിന്‍ ഐടി ജോലി രാജിവെച്ച് തന്റെ സ്ഥാപനമായ ഓ ബൈ ഓസിയുടെ സിഇഒയായി സ്ഥാനമേറ്റെന്ന കാര്യവും പങ്ക് വച്ചിരിക്കുകയാണ്. അശ്വിന്‍ ഐടി ജോലി രാജിവെക്കാനുണ്ടായ കാരണവും ദിയ പറയുന്നുണ്ട്.

'അശ്വിന്‍ ജോലി രാജിവച്ചു. ആറ് മാസം ആയിട്ടുണ്ടാകും രാജിവച്ചിട്ട്. അശ്വിന്‍ ആ തീരുമാനം എടുത്തപ്പോള്‍ എന്റെ വീട്ടുകാര്‍ക്കും അശ്വിന്റെ വീട്ടുകാര്‍ക്കും ആശങ്കയുണ്ടായിരുന്നു. അശ്വിന് ജോലിയില്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. ചെയ്യുന്ന ജോലിയ്ക്കുള്ള ബഹുമാനമോ ശമ്പളമോ ലഭിച്ചിരുന്നില്ല. അശ്വിനായിരുന്നു ആ ടീമിലെ എല്ലാ ജോലിയും ചെയ്തിരുന്നത്. പതിനൊന്ന് മണിയ്ക്ക് എല്ലാവരും പോകുമ്പോഴും ഒരു മണിവരെ പുള്ളി ഇരിക്കുമായിരുന്നു. അര്‍ഹമായ അംഗീകാരം അശ്വിന് കിട്ടിയിരുന്നില്ല.

അശ്വിന്റെ ജീവിതം ഒരേ സര്‍ക്കിളിലൂടെ കടന്നു പോവുകയായിരുന്നു എല്ലാ ദിവസവും. ചോദിച്ചാല്‍ ലീവ് പോലും മര്യാദയ്ക്ക് കിട്ടുമായിരുന്നില്ല. ഇപ്പോള്‍ അശ്വിന്‍ ഓ ബൈ ഓസിയുടെ സിഇഒ ആയിട്ട് കയറി. ഞാനാണ് സ്ഥാപക. അശ്വിന്‍ സിഇഒയും. അശ്വിനാണ് ബിസിനസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഒരു ഷെയര്‍ അശ്വിനാണ് ലഭിക്കുന്നത്. അതിനാല്‍ അശ്വിന് ഇപ്പോള്‍ മുമ്പത്തേതിനേക്കാള്‍ വരുമാനവും കൂടുതലാണ് ജീവിതനിലവാരവും മെച്ചപ്പെട്ടു. ടെന്‍ഷനും സ്ട്രെസുമില്ല. ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍ അശ്വിന്റെ കുടുംബവും ഒക്കെയായി.

അശ്വിന്‍ ഉള്ളതിനാലാണ് ഈ ബിസിനസ് നല്ലതുപോലെ പോകുന്നത്. അത് ഞാന്‍ എല്ലാവരോടും പറയാറുള്ള കാര്യമാണ്. അശ്വിനോട് അധികം പറയാറില്ലെങ്കിലും ബാക്കി എല്ലാവരോടും ഞാന്‍ പറയാറുണ്ട്. എനിക്ക് ഓമിയെ കുറേക്കൂടി നോക്കാന്‍ പറ്റുന്നത് ശരിയായ സമയത്ത് അശ്വിന്‍ ബിസിനസിലേക്ക് കടന്നു വന്നതു കൊണ്ടാണ്. ഞാന്‍ ഇതിന്റെ മുഖവും തലച്ചോറും ആണെങ്കില്‍ അശ്വിനാണ് നട്ടെല്ല്. അശ്വിന്‍ കാരണമാണ് എനിക്ക് ഓമിയേയും ഓ ബൈ ഓസിയേയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്നത്.' ദിയയുടെ വാക്കുകള്‍.

അഹാനയുടെ വെഡ്ഡിങ് ലുക്ക് കണ്ട ശേഷം ദിയയുടെ കല്യാണ ലുക്ക് ഓര്‍ത്ത് കുറ്റബോധം തോന്നിയോ? എന്ന ചോദ്യത്തിന് ദിയയുടെ വാക്കുകളിങ്ങനെയാണ്.

''അതൊരു മണ്ടന്‍ ചോദ്യമാണ്. അമ്മുവിന്റെ കല്യാണത്തിന്റെ ലുക്ക് അവളാണ് തീരുമാനിച്ചത്. അവള്‍ അതില്‍ സുന്ദരിയായിരുന്നു. തനിക്ക് ചേരുന്നൊരു ലുക്കിലേക്കാണ് അമ്മു പോയത്. ഞാന്‍ എനിക്ക് വേണ്ടി തീരുമാനിച്ചത് എനിക്ക് ഇഷ്ടപ്പെട്ടൊരു ലുക്കാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കെന്റെ ലുക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.

ഞാന്‍ എന്താണോ ചോദിച്ചത് അത് തന്നെയാണ് ഡിസൈനര്‍ എനിക്ക് ചെയ്തതു തന്നത്. ഷീ മെയ്ഡ് മി ലുക്ക് ലൈക്ക് മീ ബട്ട് ബെറ്റര്‍. മുടി എന്തെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നുവെന്നത് സത്യമാണ്. അതല്ലാതെ എന്റെ സാരി, തലയിലെ വെയ്ല്‍, മേക്കപ്പ്, അന്നത്തെ അലങ്കാരം, എല്ലാം ദിയ എന്ന് വിളിച്ച് പറയുന്നതായിരുന്നു. എന്റെ പേഴ്സണാലിറ്റി എന്താണോ അങ്ങനെ തന്നെയായിരുന്നു എന്റെ എല്ലാ ഫങ്ഷനുകളും.

അമ്മു സ്മാര്‍ട്ട്, എലഗന്റ്, ലീഡര്‍, പ്ലാനര്‍ പോലത്തെ ആളാണ്. അതുപോലെ തന്നെയാണ് അമ്മുവിന്റെ കല്യാണവും. അമ്മു അമ്മുവിന്റെ രീതിയില്‍ ചെയ്തു ഞാന്‍ എന്റെ രീതിയില്‍ ചെയ്തു. അമ്മു അവളുടെ രീതിയില്‍ പെര്‍ഫെക്ടായിരുന്നു. എന്റേതായ രീതിയില്‍ ഞാനും പെര്‍ഫെക്ടായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും. തങ്ങള്‍ക്ക് ധരിക്കേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് വധുവാണ്. അവര്‍ ഹാപ്പിയാണെങ്കില്‍ മറ്റാരും അഭിപ്രായം പറയേണ്ടതില്ല.

നിങ്ങളെല്ലാവരും നിങ്ങളുടെ വെഡ്ഡിങ് ലുക്ക് നിങ്ങള്‍ക്ക് പെര്‍ഫെക്ടായിരുന്നുവെന്ന് ചിന്തിക്കുന്നുണ്ടാകുമല്ലോ. അതുപോലെ തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ വെഡ്ഡിങ് ലുക്ക് പെര്‍ഫെക്ട് ആണ്. അത് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ എന്ന് മറ്റൊരാളുടെ വിഷയമേയല്ല. അഭിനന്ദിക്കാന്‍ സാധിച്ചില്ലെങ്കിലും കുറ്റം പറയാതിരിക്കുക. കനിവോടെ സംസാരിക്കാനാവില്ലെങ്കില്‍ വാ തുറക്കാതിരിക്കുക''.

കുഞ്ഞിന് മേല്‍ മറ്റുള്ളവര്‍ ആരെങ്കിലും അധികാരം കാണിച്ചാല്‍ വിഷമമാകുമോയെന്ന ഫോളോവറുടെ ചോദ്യത്തിന്  ദിയ സംസാരിച്ചതിങ്ങനെയാണ്. താനും ഭര്‍ത്താവ് അശ്വിന്‍ ഗണേഷുമാണ് ഓമിയുടെ കുടുംബമെന്നും മറ്റുള്ളവരെല്ലാം ബന്ധുക്കള്‍ മാത്രമാണെന്നുമാണ് ദിയ പറഞ്ഞത്.

കുഞ്ഞിന്റെ മുകളില്‍ മറ്റൊരാള്‍ അധികാരം കാണിക്കുന്നത് എനിക്ക് മാത്രമല്ല ഒരു അമ്മമാര്‍ക്കും ഇഷ്ടപ്പെടില്ല. ചിലര്‍ പുറത്ത് പറയും. ചിലര്‍ പറയില്ല. ആരുടേയും പേരും കാര്യങ്ങളും ഞാന്‍ പറയുന്നില്ല.പലരും ഞങ്ങള്‍ക്ക് വളരെ ക്ലോസായിട്ടുള്ളവര്‍ തന്നെ എന്റെ ഫാമിലിക്ക് അകത്ത് നിന്ന് ആയാലും പുറത്ത് നിന്ന് ആയാലും കുറച്ചുപേര്‍ കുഞ്ഞിന്റെ പേരില്‍ അധികാരം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 

നമ്മുടെ ചോര എന്ന രീതിയിലായിരുന്നു അത്. അതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എനിക്ക് തന്നെ ഒരുപാട് പ്രശ്‌നങ്ങളായി. പിന്നീട് ഞാന്‍ കൃത്യമായൊരു സ്റ്റാന്റ് എടുത്തു. അത് എല്ലാവരുടെ അടുത്തും വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. ഓമി എന്റെ കൊച്ചാണ്. അവനുമായി ബന്ധപ്പെട്ട ചെറിയ കാര്യം പോലും എന്നോട് ചോദിക്കാതെ ചെയ്യാന്‍ ആരെയും ഞാന്‍ സമ്മതിക്കാറില്ല. ആദ്യം എല്ലാവര്‍ക്കും ഞാന്‍ പറഞ്ഞത് അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരുന്നു.

ഞാന്‍ എന്ത് തീരുമാനിച്ചോ അത് തന്നെ നിലനിര്‍ത്തി. ഞാന്‍ കുലുങ്ങിയില്ല മാറിയില്ല. ഒരു പരിധിക്കപ്പുറം എന്റെ കൊച്ചിന്റെ കാര്യത്തില്‍ ആരും ഇടപെടരുതെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ സ്റ്റാന്റ് എല്ലാ അമ്മമാരും എടുക്കണം. എത്ര അടുപ്പമുള്ളയാളാണെന്ന് പറഞ്ഞാലും അമ്മയാണ് ആദ്യം. ദൈവം പോലും അവസാനമാണ് വരുന്നത്. 

അച്ഛന്‍ രണ്ടാമതാണ്. ഓമിയുടെ കാര്യത്തില്‍ ഞാന്‍ എടുത്ത സ്റ്റാന്റ് അശ്വിനും അം?ഗീകരിച്ചിട്ടുണ്ട്. ഓമിയുടെ ബെസ്റ്റ് നിനക്ക് അറിയാം. നീ ചെയ്യ് അതാണ് നല്ലത് എന്നാണ് അശ്വിന്‍ പോലും പറയാറ്. പതിനെട്ട് വയസിനുശേഷം ഓമിക്ക് അവന് ഇഷ്ടമുള്ളത് ചെയ്യാം. അതുവരെ അവന്റെ ഉത്തരവാദിത്വം എനിക്കായിരിക്കും. ഞാനും അശ്വിനുമാണ് ഓമിയുടെ ഫാമിലി.

ബാക്കിയുള്ളവര്‍ എല്ലാം ബന്ധുക്കള്‍ മാത്രമാണ്. ഓമിക്ക് 18 വയസാകും വരെ അവന്റെ ഉത്തരവാദിത്വം എനിക്കാണ്, അതുകഴിയുമ്പോള്‍ അവനിഷ്ടമുള്ളപോലെ ജീവിക്കട്ടെ എന്നുമാണ് ദിയ കൃഷ്ണ പറഞ്ഞത്. ഒന്നര വയസാണ് ദിയയുടെ മകനിപ്പോള്‍. ദിയയുടെ ഡെലിവറി വീഡിയോ വൈറലായിരുന്നു. ദിയയുടെ നിലപാടിനോട് യോജിക്കുന്നുവെന്നാണ് ഏറെയും പേര്‍ കുറിച്ചത്. 

സ്വന്തമായി വീട് വാങ്ങാനുള്ള പ്ലാനുണ്ടോയെന്ന ചോദ്യത്തിനും പുതിയ വീഡിയോയില്‍ ദിയ മറുപടി നല്‍കിയിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നത് വാടകയ്ക്കാണ്. ഓമി വാടക ഫ്‌ലാറ്റില്‍ നില്‍ക്കുന്നതിനോട് എനിക്ക് ഒട്ടും താല്‍പര്യമില്ല. അശ്വിനോട് കുറേക്കാലമായി ഞാന്‍ പറയുന്നുണ്ട്. അങ്ങനെ അവസാനം ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 

അതിന്റെ ആദ്യത്തെ കുറച്ച് പ്രോസസുകള്‍ കഴിഞ്ഞു. എല്ലാം പൂര്‍ത്തിയാകാതെ ആരെയും അറിയിക്കണമെന്ന് ഇല്ലായിരുന്നു. ബാക്കി വിശേഷങ്ങള്‍ എല്ലാം അടുത്ത വര്‍ഷം പ്രോസസ് തീര്‍ന്നശേഷം എല്ലാവരേയും അറിയിക്കുന്നതായിരിക്കും എന്നാണ് ദിയ പറഞ്ഞത്.

Read more topics: # ദിയ കൃഷ്ണ
diya krishna all Question

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES