Latest News

ഡബ്ലുസിസിയില്‍ അംഗമാകാത്തതിന്റെ കാരണം വ്യക്തമാക്കി മംമ്താ മോഹന്‍ദാസ്.....!

Malayalilife
ഡബ്ലുസിസിയില്‍ അംഗമാകാത്തതിന്റെ കാരണം വ്യക്തമാക്കി മംമ്താ മോഹന്‍ദാസ്.....!

മലയാളികളുടെ മനസില്‍ എപ്പോഴും പ്രിയങ്കരിയായി മാറിയ നടിയാണ് മംമ്താ മോഹന്‍ദാസ്. കാന്‍സര്‍ എന്ന വലിയ രോഗത്തിനെ അതിജീവിച്ചു വന്ന ആളാണ് മംമ്ത മോഹന്‍ദാസ്. മലയാളസിനിമാരംഗത്ത് തന്നെ മാതൃകയായി മാറിയ വ്യക്തിത്വം ആയിരുന്നു ഈ നടി. രോഗത്തില്‍ നിന്നും അതിജീവിച്ച് വന്ന താരം പിന്നീട് സിനിമകളില്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചലചിത്രതാരങ്ങള്‍ക്കായി രൂപം കൊണ്ടതും മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നായ വനിതാ സംഘടനയില്‍ അംഗമാകാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് താരം.
 

താരസംഘടനയായ അമ്മയെ കുറിച്ച് താരം വ്യക്തമാക്കിയത് ഇങ്ങനെയാണ്. 'അമ്മ മകളോടൊപ്പമല്ല, മകനു വേണ്ടി മാത്രമാണ് നില കൊള്ളുന്നത് എന്നൊക്കെ പറയുന്നത് ശരിയല്ല. ഇത്തരം പ്രസ്താവനകള്‍ ആളുകളെ പെട്ടെന്നു പ്രകോപിതരാക്കും. വിഷയം അനാവശ്യമായി 'സെന്‍സേഷണലൈസ്' ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തരം കമന്റുകള്‍. ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ഒരാള്‍ക്കു ശിക്ഷ വിധിക്കുന്നത് നല്ലതല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റവാളിയെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കണം. അതാണ് വേണ്ടത്.

'ഉദാഹരണം സുജാത'യില്‍ അഭിനയിക്കാന്‍ എത്തിയപ്പോ ഴാണ് 'മംമ്തയും വനിത കൂട്ടായ്മയില്‍ ചേരണം' എന്ന് മഞ്ജു ചേച്ചി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ അഭിപ്രായമില്ല എന്നായിരുന്നു എന്റെ മറുപടി. ഒന്നാമത്, അവിടെ ഇപ്പോള്‍ത്തന്നെ ശക്തരായ സ്ത്രീകളാണുള്ളത്. പിന്നെ, സ്ത്രീകള്‍ക്കു മാത്രമായി ഒരു സംഘടന വേണമെന്നു തോന്നിയിട്ടുമില്ല. ജനശ്രദ്ധ നന്നായി കിട്ടിയ സംഘടനയാണ് ഡബ്ല്യുസിസി. സെലിബ്രിറ്റികളുടെ പ്രശ്‌നങ്ങളില്‍ മാത്രം അല്ല, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും കൂടി ഈ സംഘടന മുന്നിട്ടിറങ്ങണം. അവര്‍ വിശാലമായി ചിന്തിച്ചാല്‍ നാട്ടിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താനെങ്കിലും സാധിക്കും.

സ്വന്തം കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ് താന്‍. വരുന്നു, ജോലി ചെയ്യുന്നു, തിരിച്ചുപോകുന്നു ഇതാണ് തന്റെ സമീപനമെന്ന് താരം പറയുന്നു. ഡബ്ലുസിസി രൂപീകരിക്കുന്ന സമയത്ത് താനിവിടെയില്ലായിരുന്നു. അതേക്കുറിച്ച് തന്നോടാരും അഭിപ്രായം ചോദിച്ചിട്ടുമില്ലെന്നും താരം വ്യക്തമാക്കി.


 

Read more topics: # mamta mohandas,# wcc,# opinion
mamta mohandas,wcc,opinion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES