Latest News

ജോജുവിന്റെ നായികയായി എത്തുന്നത് മംമ്താ മോഹന്‍ദാസ്..! പുതിയ ചിത്രത്തില്‍ നിന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

Malayalilife
topbanner
ജോജുവിന്റെ നായികയായി എത്തുന്നത് മംമ്താ മോഹന്‍ദാസ്..! പുതിയ ചിത്രത്തില്‍ നിന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

മലായളസിനിമയില്‍ കഴിഞ്ഞ വര്‍ഷം സൂപ്പര്‍സ്റ്റാറുകളില്ലാതെ ബോക്‌സ്ഓഫീസ് ഹിറ്റായ ചിത്രമായിരുന്നു ജോസഫ്. ജോജു നായകനായെത്തിയ ആദ്യ ചിത്രമായിരുന്നു അത്. അതിന് ശേഷം ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന് ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുന്നുവെന്നാണ് പുറത്ത് വിട്ടത്. എന്നാല്‍ ചിത്രത്തില്‍ നിന്നും മഞ്ജു പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഒരിടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. മഞ്ജുവിന്റെ പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമല്ല. മമ്ത മോഹന്‍ദാസിനെ നായികയായി നിശ്ചയിച്ചിട്ടുണ്ട്.  ഹിറ്റ് സംവിധായകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ചെമ്പന്‍ വിനോദും പ്രധാനപ്പെട്ടൊരു വേഷത്തില്‍ ചിത്രത്തിലുണ്ട്. ഒദ്യോഗിക പ്രഖ്യാപനത്തോടൊപ്പം മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരവും ഉടന്‍ അറിയിക്കുമെന്നാണ് സൂചന. നിമിഷ സജയനൊപ്പം ജോജു മുഖ്യവേഷത്തിലെത്തുന്ന ചോല ഉടന്‍ തിയറ്ററുകളിലെത്തിയേക്കും. സനല്‍കുമാര്‍ ശശിധരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.


 

Joshiy,new film,joju george,mamta mohandas,manju warrier

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES