Latest News

പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്; ദേഷ്യവും സങ്കടവും കൊണ്ട് രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലെ തോന്നും; മീടു മൂവ്‌മെന്റില്‍ തുറന്നടിച്ച് മഞ്ജിമ മോഹന്‍..! 

Malayalilife
പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്; ദേഷ്യവും സങ്കടവും കൊണ്ട് രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലെ തോന്നും; മീടു മൂവ്‌മെന്റില്‍ തുറന്നടിച്ച് മഞ്ജിമ മോഹന്‍..! 

മലയാളികളുടെ മനസില്‍ മായാത്ത മുഖമാണ് ബാലതാരമായി വന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ മഞ്ജിമ മോഹന്‍. മലയാളത്തില്‍ അത്ര തിളങ്ങിയില്ലെങ്കിലും തമിഴിലും തെലുങ്കിലും താരത്തിന് ശോഭിക്കാന്‍ സാധിച്ചു.  സിനിമാമേഖലയില്‍ കഴിഞ്ഞ വര്‍ഷം കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു മീടു മൂവ്‌മെന്റ്. ഇന്ത്യയിലെ സിനിമാരംഗത്തെ പലരും തന്റെ ജീവിതത്തില്‍ നടന്ന അനുഭവങ്ങളെ കുറിച്ച് തുറന്നടിച്ച സമയമായിരുന്നു. അന്ന് മിക്ക താരങ്ങളും സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതാദ്യമായി മഞ്ജിമ മീടു മൂവ്‌മെന്റിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു. പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ടെന്ന് നടി മഞ്ജിമ പറയുന്നു. ദേഷ്യവും സങ്കടവും കൊണ്ട് രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലെ തോന്നും. അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്. എനിക്ക് സിനിമയില്‍ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരും എന്നോട് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിട്ടുമില്ല.' മഞ്ജിമ വ്യക്തമാക്കി.

തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ  വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവാണ് മലയാളത്തില്‍ നിവിന്‍ പോളി നായികനായി എത്തിയ മിഖായേല്‍. മികച്ച പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്വീന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പാണ് സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന മഞ്ജിമയുടെ മറ്റൊരു ചിത്രം.
 

Read more topics: # manjima mohan,# meetoo movement,# opinion
manjima mohan,meetoo movement,opinion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES