Latest News

നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല: ഡബ്ല്യൂസിസി

Malayalilife
നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്തമല്ല: ഡബ്ല്യൂസിസി

ടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കോടതിക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല എന്നു പറഞ്ഞാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. ഈ സംഭവത്തില്‍ മലയാള സിനിമയിലെ വനിത കൂട്ടായ്മ പ്രതികരണവുമായി എത്തിയിരിക്കയാണ്. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഡബ്ല്യൂസിസി പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ആ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്നും കുറിപ്പില്‍ പറയുന്നു. 

ഡബ്ല്യൂസിസിയുടെ കുറിപ്പ് 

'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. 

ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!

 

'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി...

Posted by Women in Cinema Collective on Friday, 16 October 2020

 

Read more topics: # actress attacked case,# wcc
actress attacked case wcc facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES