ഈ വര്ഷം തീയറ്റര്‍ റിലീസായി ആദ്യമെത്തിയ ചിത്രമായിരുന്നു 'ആട്ടം'. തീയറ്ററിലെത്തും മുന്‍പ് തന്നെ നിരവധി ഫിലിം ഫെസ്ടിവലുകളില്‍ പ്രദര്‍ശിപ്പിച്ച പ്രേക്ഷക നിരൂപകപ്രശംസകള്‍ നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ റിലീസിന് പിന്നാലെ വ്യത്യസ്തമായ പ്രമേയമ കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകരെ തീയറ്ററിലേക്ക് ആകര്‍ഷിക്കുകയാണ് ആട്ടം
പമേയം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കുന്ന സിനിമ കണ്ട് നടന്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകകെ അഭിനന്ദിച്ചിരിക്കുകയാണ്.ആട്ടം ഇഷ്ടപ്പെട്ട താരം അഭിനേതാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ചതായി നടന്‍ വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
മമ്മൂക്ക ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്.ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങള്‍ക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകള്‍ എടുത്തു. ഇതെല്ലാം ഞങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാല്‍ മമ്മൂക്ക പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഓര്‍ത്തു - സുകൃതം!ആട്ടം കാണാത്തവര്‍ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളില്‍ കാണണം എന്ന് ഞങ്ങള്‍ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്ക'യ്ക്ക് സിനിമ കാണാന്‍ കാര്യങ്ങള്‍ ഒരുക്കിയ ശാജോണ്‍ ചേട്ടന് ആയിരം ഉമ്മകള്‍- വിനയ് ഫോര്‍ട്ട്കുറിച്ചു.
അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പ്രദര്‍ശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് 'ആട്ടം' തിയേറ്ററുകളില്‍ എത്തിയത്. ഐഎഫ്എഫ്‌ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് ആട്ടത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലും, ഐഎഫ്എഫ്‌കെയിലും സിനിമ മികച്ച പ്രതികരണം നേടി. ഐഎഫ്എഫ്‌കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആട്ടത്തിനായിരുന്നു
സെറിന്‍ ഷിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവര്‍ക്ക് പുറമെ ഒമ്പത് പുതുമുഖങ്ങളും പ്രധാന അഭിനേതാക്കളാണ്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.