Latest News

മികച്ച ചിത്രമായത് വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ആട്ടം; ചിത്രത്തിന്റെ തിരക്കഥക്കും ചിത്ര സംയോജനത്തിനും പുരസ്‌കാരം; മികച്ച നടി നിത്യ മേനനും, നടന്‍ ഋഷഭ് ഷെട്ടിയും; ദേശീയ പുരസ്‌കാരങ്ങള്‍ ഇങ്ങനെ

Malayalilife
 മികച്ച ചിത്രമായത് വിനയ് ഫോര്‍ട്ട് നായകനായി എത്തിയ ആട്ടം; ചിത്രത്തിന്റെ തിരക്കഥക്കും ചിത്ര സംയോജനത്തിനും പുരസ്‌കാരം; മികച്ച നടി നിത്യ മേനനും, നടന്‍ ഋഷഭ് ഷെട്ടിയും; ദേശീയ പുരസ്‌കാരങ്ങള്‍ ഇങ്ങനെ

ലയാള സിനിമ വീണ്ടും നേട്ടങ്ങളുടെ നെറുകല്‍. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സിനിമയായി അട്ടവും മികച്ച മലയാള  ചിത്രമായി സൗദി വെള്ളക്കയും തെരഞ്ഞെടുത്തു.  മികച്ച നടിയായി മലയാളി നിത്യ മേനോനും മാനസി പരേഖും പുരസ്‌കാരാര്‍ഹരായപ്പോള്‍   വിമര്‍ശക ശ്രദ്ധ നേടിയ കാന്താരയും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.ഹിന്ദി ചിത്രമായ ഗുല്‍മോഹറിലെ അഭിനയത്തിന് മനോജ് ബാജ് പേയ് പ്രത്യേക ജൂറി പരാമര്‍ശം നേടി. പൊന്ന്യന്‍ സെല്‍വന്‍ ഒന്നാം ഭാഗമാണ് മികച്ച തമിഴ് ചിത്രം.


പുരസ്‌കാരങ്ങള്‍ ഇങ്ങനെ:

മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
 
മികച്ച പുസ്തകം - അനിരുദ്ധ ഭട്ടാചാര്യ, പാര്‍ത്ഥിവ് ധര്‍ (കിഷോര്‍കുമാര്‍: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി)

ഫീച്ചര്‍ ഫിലിം വിഭാ?ഗം

നടന്‍ - റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി - നിത്യാ മേനോന്‍ , മാനസി പരേഖ്
സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ - ഫോജ
ഫീച്ചര്‍ ഫിലിം - ആട്ടം
തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)
തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുല്‍മോഹര്‍
സംഘട്ടനസംവിധാനം - അന്‍ബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)
സംഗീതസംവിധായകന്‍ - പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആര്‍.റഹ്മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)
കോസ്റ്റ്യൂം- നിഖില്‍ ജോഷി
പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)
ക്യാമറ - രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)
ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകന്‍ - അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി - നീന ഗുപ്ത (ഊഞ്ചായി)
സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്‌കാരം -നടന്‍ - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), കാഥികന്‍ - സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി
തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍
മലയാള ചിത്രം - സൗദി വെള്ളക്ക
കന്നഡ ചിത്രം - കെ.ജി.എഫ് 2
ഹിന്ദി ചിത്രം - ഗുല്‍മോഹര്‍

Read more topics: # ആട്ടം
national film awards winners

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES