Latest News

മമ്മൂട്ടി ഫാന്‍സ് കേരള ഘടകത്തിന് പുതിയ നേതൃത്വം;ജീവകാരുണ്ണ്യ മേഖല വിപുലീകരിക്കും 

Malayalilife
 മമ്മൂട്ടി ഫാന്‍സ് കേരള ഘടകത്തിന് പുതിയ നേതൃത്വം;ജീവകാരുണ്ണ്യ മേഖല വിപുലീകരിക്കും 

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലന്‍ പീറ്റര്‍നെ (പത്തനംതിട്ട )തിരഞ്ഞെടുത്തു .അരുണ്‍ എസ് എസ് (തിരുവനന്തപുരം )ആണ് സംസ്ഥാന സെക്രട്ടറി .കാസറഗോഡ് സ്വദേശി ഷഫീക്ക് ആണ് ട്രഷറര്‍. 

മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട് അനൂപ്,കലാം ജോ സെക്രട്ടറി ഹാഷിര്‍,അജയ് എക്‌സിക്യൂട്ടീവ് മെംബേര്‍സ് റിസ്‌വാന്‍, സുരാജ്,ഹാഷിം, അമീര്‍,മണികണ്ഠന്‍, നിതിന്‍ അപ്പു,ആദിത്യന്‍,റിച്ചു, പ്രകാശ്,ഓണ്‍ലൈന്‍ മീഡിയ നൗഷാദ്,ഷഫീഖ്, ഫവാസ്.രക്ഷാധികാരികളായി വി ഭാസ്‌ക്കറും എസ് അശോകനും തുടരും 

1987-ല്‍ സ്ഥാപിതമായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇപ്പോള്‍ നാല്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നല്‍കുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങളുടെ ചാലകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫാന്‍സ് നേരിട്ടും നിരവധി ജീവകാരുണ്ണ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട് 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മ ദിനങ്ങളിലും കാല്‍ ലക്ഷം രക്ത ദാനമാണ് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകര്‍ നിര്‍വഹിക്കുന്നത് രക്തദാനത്തില്‍ പങ്കെടുത്തവരില്‍ നിന്നോ നേതൃത്വം കൊടുത്തവരില്‍ നിന്നോ മാത്രമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുക 

നിലവില്‍ 17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് ഏകദേശം രണ്ട് ലക്ഷംത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്.

ഏപ്രില്‍ മാസത്തില്‍ പതിനായിരക്കണക്കിന് നിര്‍ദ്ധന രോഗികള്‍ക്ക് പ്രയോജനമാകുന്ന വലിയ ജീവ കാരുണ്യപദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന

Read more topics: # മമ്മൂട്ടി
mammootty fans kerala unit

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES