Latest News

വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്; തെളിയിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം; കുഞ്ഞിനെ എനിക്ക് തിരിച്ചു തരണം; സജ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഫിറോസ് രംഗത്ത്; ദിയ സനയ്ക്കും ആന്‍ മരിയയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി സജ്‌ന

Malayalilife
വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്; തെളിയിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം; കുഞ്ഞിനെ എനിക്ക് തിരിച്ചു തരണം; സജ്‌നയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഫിറോസ് രംഗത്ത്; ദിയ സനയ്ക്കും ആന്‍ മരിയയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി സജ്‌ന

കഴിഞ്ഞ ദിവസമാണ് സജ്‌ന ഫിറോസിനെതിരെയും ദിയ സനയ്‌ക്കെതിരെയും നടി ആന്‍ മരിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഫിറോസിന്റെ കുത്തഴിഞ്ഞ ജിവിത കഥകളും താന്‍ ഫിറൊസിനൊപ്പം കവിഞ്ഞപ്പോള്‍ നേരിട്ട പീഡനങ്ങള്‍ക്കും ഒപ്പം ദിയ സനക്കെതിരെയും നടി ആന്‍ മരിയയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

താന്‍ പണം ചോദിച്ച് റസൂല്‍ പൂക്കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രമുഖ സംവിധായകനെ ഭീഷണിപ്പെടുത്തി പണം തട്ടി ഫ്‌ലാറ്റ് വാങ്ങിയത് ആന്‍ മരിയയാണെന്നും സജ്‌ന പറഞ്ഞു.ആന്‍ മരിയയെ കുറിച്ചു പറയാനാണെങ്കില്‍ ഒരുപാടു കാര്യങ്ങളുണ്ട്. മൂന്ന് കോടി രൂപ ഞാന്‍ റസൂലിക്കയെ ഭീഷണിപ്പെടുത്തി വാങ്ങിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്നുണ്ട്. എന്റെ വീട് ഇപ്പോഴും ജപ്തിയായി കിടക്കുകയാണ്. 25 ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത്. ഞാന്‍ റസൂലിക്കയെ പണം ചോദിക്കുന്ന വോയ്‌സ് പുറത്ത് വന്നിട്ടില്ല. അങ്ങനെ ഒരു കാര്യം ചെയ്‌തെങ്കിലല്ലേ. ദേഷ്യത്തിനു ചിലപ്പോള്‍ പറയുമായിരിക്കാം. റസൂലിക്കയുമായുള്ള ബന്ധം ഞാന്‍ നിഷേധിക്കുന്നില്ലല്ലോ. പിന്നെ എന്തിനു ബ്ലാക്ക് മെയില്‍ ചെയ്യണം. വാക്ക് തര്‍ക്കമാണ് നടന്നത്.

മൂന്ന് കോടിയുടെ കാര്യം ചാനലുകള്‍ക്ക് നല്‍കിയത് ആന്‍ മരിയയും ദിയ സനയുമാണ്. ആന്‍ മരിയ പ്രമുഖനായ ഒരു സംവിധായകനെ ഭീഷണിപ്പെടുത്തി ഒന്നര കോടി, രണ്ട് കോടി രൂപയുടെ ഫ്‌ലാറ്റ് വാങ്ങി. മാത്രമല്ല, അറുപത് - എഴുപത് ലക്ഷം രൂപ പുള്ളിക്കാരിയുടെ അക്കൗണ്ടില്‍ എഫ്ഡിയായി ഇട്ടിട്ടുണ്ട്. മാത്രമല്ല ഇപ്പോഴും അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുമുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന് ആന്‍ മരിയ അയാളെ ഭീഷണിപ്പെടുത്തി''.- സജ്‌ന പറയുന്നു.

ഇതൊക്കെ എന്നെക്കൊണ്ട് ഇവര്‍ പറയിപ്പിക്കുകയാണ്. ഒന്നും ഞാന്‍ ചെയ്തിട്ടുള്ളതല്ല. ഞാന്‍ റസൂല്‍ പൂക്കുട്ടിയില്‍ നിന്നു പണം വാങ്ങിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ടു വരൂ. ദിയയുടെ പേരില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തു. ആന്‍ മരിയ ഇപ്പോഴും അയാളെ ഭീഷണിപ്പെടുത്തുന്നു. പല അനധികൃത പണവും ആന്‍ മരിയയുടെ അക്കൗണ്ടില്‍ വരുന്നുണ്ടെന്നും താരംപറഞ്ഞിരുന്നു.

ദിയയും കൂട്ടുകാരും തന്റെ വീട്ടിലിരുന്ന് എം ഡി എം എ എന്ന മാരകലഹരി ഉപയോഗിച്ചെന്നും ദിയ അതിന്റെ വില്‍പ്പനക്കാരിയാണോ എന്നു സംശയിക്കുന്നുവെന്നും  സ്ജന ആരോപിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ദിയ നിയമനടപിടയുമായി മുന്നോട്ട് പോകുന്നതായി അറിയിച്ചിരുന്നു.

റസൂല്‍ പൂക്കുട്ടിയും സജ്‌നയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ചിലത് തനിക്കും പറയേണ്ടതുണ്ടെന്നും നിയമപരമായി നീങ്ങിയിട്ടുണ്ടെന്നും ദിയ പറഞ്ഞു. എല്ലാത്തിനുമുള്ള ഉത്തരം ഒരു അഭിമുഖത്തിലൂടെ നല്‍കുമെന്നും ദിയ സന വിശദീകരിക്കുന്നു.

'എന്നെക്കുറിച്ച് സജ്‌ന ഒരു ആരോപണം നടത്തി ഞാന്‍ സജ്‌നയ്ക്ക് എംഡിഎംഎ കൊടുത്തുവെന്നും ഞാന്‍ എംഡിഎംഎ ഉപയോഗിച്ചു എന്നതുമാണത്. ഞാന്‍ എംഡിഎംഎ കാരിയറാണെന്നും അവര്‍ക്കും അത് കഴിക്കാന്‍ കൊടുത്തുവെന്നുമെല്ലാമാണ് പറഞ്ഞത്.

ഇന്നലെ രാത്രി തന്നെ ഞാന്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പോയി പരാതി കൊടുത്തു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇക്കാര്യങ്ങളുടെയെല്ലാം പിറകെ നടക്കുന്ന തിരക്കിലാണ് ഞാന്‍.എന്തായാലും എല്ലാ ആരോപണങ്ങളുമായി ബന്ധപ്പെട്ടും വിശദീകരണം ഞാന്‍ തരും. ഒരുപാട് കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. റസൂല്‍ പൂക്കുട്ടിയും സജ്‌നയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ എനിക്ക് പറയേണ്ടതുണ്ട്. എന്തായാലും ഞങ്ങളെയെല്ലാം ഇതിലേക്ക് പിടിച്ചിട്ടു. ഒന്നും പുറത്ത് വരാതിരിക്കാന്‍ വായടപ്പിക്കാന്‍ വേണ്ടിയാകും. 

ലഹരിക്ക് എതിരെ സംസാരിക്കുന്നയാളാണ് ഞാന്‍. മുദ്രാവാക്യം വരെ ലഹരിക്ക് എതിരെ വിളിച്ചിട്ടുണ്ട്. സമരം നടത്തിയിട്ടുണ്ട്. തൂഫാന്‍ പദ്ധതിക്ക് വേണ്ടി സംസാരിച്ചിട്ടുള്ള, പിന്തുണച്ചിട്ടുള്ളയാളാണ്. അങ്ങനെയുള്ള എന്നെ കുറിച്ചാണ് ഞാന്‍ ഡ്രഗ് ഡീലറാണ് ഡ്രഗ് കാരിയറാണ് എന്നൊക്കെ പറഞ്ഞത്. എനിക്ക് എതിരെ ഇത്രയും വലിയ ആരോപണങ്ങള്‍ നടത്തുമ്പോള്‍ കൃത്യമായ പ്രൂഫും വെയ്ക്കണം. ആ ഇന്റര്‍വ്യൂ പുറത്തു വന്നശേഷം ഒരുപാട് പേര്‍ തമ്പ്‌നെയില്‍ ക്രിയേറ്റ് ചെയ്യുകയും വീിഡിയോ ക്രിയേറ്റ് ചെയ്യുകയും എന്നെ മെന്‍ഷന്‍ ചെയ്യുകയും എല്ലാം ചെയ്യുന്നുണ്ട്.നശിച്ച് നില്‍ക്കുകയാണ്, എന്നാല്‍ നിങ്ങള്‍ കൂടി നശിക്കൂവെന്ന മട്ടില്‍ ആരോപണങ്ങള്‍ വന്നാല്‍ അതില്‍ വ്യക്തത കൊടുക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. എന്തായാലും വിഷയത്തില്‍ ഞാന്‍ സംസാരിക്കും'.- ദിയ സന പറഞ്ഞത്.

സജ്‌നയുടെ അഭിമുഖത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഫിറോസും രംഗത്തെത്തി. കുഞ്ഞിനെ തനിക്കു വേണമെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ഫിറോ്‌സ് പറയുന്നു.സജ്നയുടെ വാദങ്ങളെ തള്ളുന്നതിനൊപ്പം നിരവധി വ്യക്തിപരമായ ആരോപണങ്ങളും ഫിറോസ് തന്റെ പുതിയ വിഡിയോയിലൂടെ ഉന്നയിക്കുന്നുണ്ട്.
   
ഞാനൊരു വിഡിയോ ഇടുന്നത്  ഒരിക്കലും എനിക്ക് വിജയിക്കാനോ ഒന്നുമല്ല. എത്ര ചൊല്ലിയാണ് ഒരു മനുഷ്യന്‍ ക്ഷമിക്കുന്നത്? ഇത്രയും വര്‍ഷം വരെ വേദനിപ്പിച്ചിട്ട്, വീണ്ടും വീണ്ടും നമ്മള്‍ ഒതുങ്ങി പോകുമ്പോള്‍, 'ഇക്ക'യുടെ ഒക്കെ മുഖം രക്ഷിക്കാന്‍ വേണ്ടി നമ്മുടെ തലയില്‍ ഓരോന്ന് കൊണ്ട് ഇടുന്നത് കൊണ്ടാണ് ആ വിഡിയോ ഇട്ടത്. അല്ലാതെ അതിലൊരു വിജയമൊന്നുമില്ല.  ആ വിഡിയോ വന്നതിന് ശേഷവും ഞാന്‍ ഇപ്പോഴും എന്റെ ലൈഫിലേക്ക് തിരിച്ച് എത്തിയിട്ടില്ല. ഇനിയൊരു വിഡിയോ ഇടേണ്ട എന്നാണ് വിചാരിച്ചത്. പക്ഷേ വീണ്ടും വരുന്നത് നാണക്കേടുകൊണ്ടല്ല ഗതികേട് കൊണ്ടാണ്. അവള്‍ വീണ്ടും വന്നിട്ട് വായില്‍ തോന്നിയത് വിളിച്ച് പറയുകയാണ്.
        
   ഇതിനകത്ത് അവള്‍ കുറച്ച് സ്ത്രീകളെ കുറിച്ചും ഒരു കുട്ടിയെ കുറിച്ചും ഒക്കെ ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന രീതിയിലാണ് പറഞ്ഞുവയ്ക്കുന്നത്. ഞാന്‍ അങ്ങനെ ഇവിടെ പറഞ്ഞ ഏതെങ്കിലും സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ അവള്‍ പറയുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അത് ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കട്ടെ. നിയമമുണ്ട്, നടപടികളുണ്ട്. അവള്‍ അത് തെളിയിച്ചാല്‍ നിങ്ങള്‍ക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം. കാരണം ഞാന്‍ അങ്ങനെ ഒരു സംഭവം ചെയ്തിട്ടില്ല.
          
 പിന്നെ അവര്‍ കേള്‍പ്പിച്ച ഓഡിയോ. ഞാന്‍ തന്നെ എന്റെ വിഡിയോയില്‍ പറഞ്ഞതാണ്. അവള്‍ എന്നെക്കുറിച്ചുള്ള ആരോപണങ്ങള്‍ എല്ലാം പറഞ്ഞതിന് ശേഷം ഞാന്‍ അതുകണ്ട് വിളിച്ചതാണ്. ഞാന്‍ അവളുടെ അടുത്ത് അപേക്ഷിക്കുകയാണ്, ആ ഓഡിയോയും വിഡിയോയും എടുത്ത് കളയൂ, 17 വയസ്സുകാരിയുടെ കാര്യം അങ്ങനെയല്ലെന്ന് ജനങ്ങളോട് വ്യക്തത വരുത്തൂ, അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമെന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷേ അതെല്ലാം എഡിറ്റ് ചെയ്ത് ഒരു കാര്യത്തിലേക്ക് മാത്രമായി ചുരുക്കി.  ആ വിഡിയോ മൊത്തം ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞതാണ്. ഡിലീറ്റ് ചെയ്തിട്ട്, കുറഞ്ഞത് പോക്‌സോ വിഷയത്തിലെങ്കിലും വ്യക്തത വരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവള്‍ ഓരോ കഥകള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.  

ഒരു ജീവിതകാലം  മുഴുവന്‍ ഒരു മനുഷ്യനെ നശിപ്പിച്ച്, അവന്റെ ജീവിതം ഇല്ലാതാക്കി. ഇനി എന്ത് ജീവിതമാണ് എനിക്കുള്ളത്? എന്നിട്ടും വീണ്ടും വീണ്ടും നീ വരുന്നു. നീ വിജയിച്ചു നില്‍ക്കുന്ന ഒരാളല്ലേ. പിന്നെയും 'ഇക്ക'യെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. 'ഇക്ക'യുടെ കളി തന്നെയാണ് ഇത്. ഉപദേശം കൊടുക്കുന്നതും മുഴുവന്‍ അവനാണ്. അവന്‍ ഒരിക്കലും പുറത്തുവരില്ല. അവന്‍ സജ്നയെ വച്ച് കളിപ്പിച്ചുകൊണ്ടിരിക്കും.
          
നീ എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ മെഴുകുന്നത്? നിന്റെ കൂട്ടുകാരികളെ കുറിച്ച്, ദിയാ സനയെ കുറിച്ച് നീ പറയുമ്പോള്‍ അവര്‍ പുറത്തുവന്ന് പറയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ? അവര്‍ ചെയ്യാത്ത കാര്യങ്ങളാണ് നീ പറയുന്നത്. നമുക്ക് ഒരു കാര്യം മനസ്സിലാക്കണം. നീ തെറ്റുകള്‍ ചെയ്തിട്ടാണ് ഇങ്ങനെ വെള്ളം കുടിക്കുന്നത്. തെറ്റ് ചെയ്യാത്ത ആളുകളെ വലിച്ചിഴയ്ക്കുമ്പോള്‍ തെറ്റിനെ മറയ്ക്കാന്‍ എപ്പോഴും വലിയ പാടാണ്. തെറ്റ് ചെയ്യാത്തവര്‍ രക്ഷപ്പെടും. അതൊരു ദൈവനീതിയാണ്.  നിന്നോട്  ഒറ്റൊര അപേക്ഷ മാത്രമേ ഉള്ളൂ, എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചു തരണം. കുറച്ച് ദിവസമായി ഞാന്‍ വിളിച്ചിട്ട് പോലും നീ കോള്‍ അറ്റന്‍ഡ് ചെയ്യിക്കുന്നില്ല. അത് വല്ലാത്തൊരു മാനസികാവസ്ഥയാണ്.

ഇത്രയൊക്കെ ദ്രോഹിച്ചതുപോരെ, അല്ലെങ്കില്‍ ഞാന്‍ ആ ഒരൊറ്റ കാര്യത്തില്‍ കേസുമായി പോകും. ഇത്രയും നാള്‍ ഞാന്‍ അത് വേണ്ട എന്നാണ് ഞാന്‍ കരുതിയത്. കാരണം നീയും 'ഇക്ക'യും വലിയ വലിയ ആളുകളാണ്. കള്ളക്കേസുകള്‍ കൊടുക്കാന്‍ കഴിവുള്ളവരാണെന്ന് എനിക്ക് അറിയാം. എന്നെ തടയാന്‍ വേണ്ടിയാണ് കേസുകള്‍ കൊടുത്തിട്ടുള്ളത്. യഥാര്‍ഥത്തില്‍ നിങ്ങളെ അകത്ത് കിടത്താന്‍ മാത്രം സംഭവങ്ങള്‍ ഉണ്ടെന്ന് വക്കീല്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ അങ്ങനെ പോലും നിങ്ങളെ ദ്രോഹിക്കാന്‍ വന്നിട്ടില്ല. നിനക്ക് അയാളുടെ കൂടെ ജീവിക്കണമെങ്കില്‍ ജീവിച്ചോ. പക്ഷേ എന്റെ കുഞ്ഞിനെ എനിക്ക് തരണം. 

അത് നീ എന്ത് രീതിയിലായാലും ചെയ്യണം. കുഞ്ഞിന് എന്നോടുള്ള അറ്റാച്ച്‌മെന്റ് നിനക്കറിയാം. ആ വിവാഹത്തോട് എനിക്ക് ഇനി അറ്റാച്ച്‌മെന്റ് ഇല്ല. കുഞ്ഞിനോട് മാത്രമേ ഉള്ളൂ. അത് വ്യക്തമായി നിനക്കറിയാം. അതുകൊണ്ട് ദ്രോഹിക്കരുത്.  പിന്നെ നീ നിന്റെ കൂട്ടുകാരികളെ കുറിച്ച്, ഒരുപാട് പേരെ കുറിച്ച് പറഞ്ഞു. അതില്‍ ഒരു കൂട്ടുകാരി, നിന്റെ ഗള്‍ഫിലുള്ള സുഹൃത്തിന്റെ ഒരു ഓഡിയോ എന്തായാലും കേട്ടുനോക്കൂ.
          
കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം ഞാന്‍ വീണ്ടും അഭ്യര്‍ഥിക്കുകയാണ്. ഫോണുകള്‍ എല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എനിക്ക് കുഞ്ഞുമായി ബന്ധപ്പെടണം. കേസ് പോകണമെന്ന ആഗ്രഹമില്ല. പക്ഷേ കുഞ്ഞിനെ കാണാന്‍ അനുവദിക്കാത്ത പക്ഷം നിയമപരമായി മുന്നോട്ട് പോകേണ്ടിവരും. എന്ത് കള്ളക്കേസും കൊടുത്താലും കൊന്നാലും കുഴപ്പമില്ല. പക്ഷേ കുഞ്ഞിനെ ഒരു തര്‍ക്കത്തിന്റെ ഭാഗമാക്കരുത്. അത് വളരെ തെറ്റാണ്. കുഞ്ഞിന് നല്ല ഭാവി ഉണ്ടാകണം. അതിനാലാണ് ഞാന്‍ ഈ അഭ്യര്‍ഥന നടത്തുന്നത്.''-ഇതായിരുന്നു ഫിറോസിന്റെ വാക്കുകള്‍.
 

sajna noor about firoz and diya sana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES