Latest News

മരണം പുല്‍കുമ്പോള്‍ തന്നെ ചാരമാക്കി മാറ്റണം; മക്കള്‍ പോലും അറിയരുത്; ബന്ധുക്കള്‍ പിന്നെ അറിഞ്ഞാല്‍ മതി; ഒരു റീത്തും വേണ്ട; അവര്‍ കാരണം ഗതികേട് മാത്രമേ ഉണ്ടായിട്ടുള്ളൂ; തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് കുറിപ്പുമായി മഹേഷ് നായര്‍; സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ച 

Malayalilife
 മരണം പുല്‍കുമ്പോള്‍ തന്നെ ചാരമാക്കി മാറ്റണം; മക്കള്‍ പോലും അറിയരുത്; ബന്ധുക്കള്‍ പിന്നെ അറിഞ്ഞാല്‍ മതി; ഒരു റീത്തും വേണ്ട; അവര്‍ കാരണം ഗതികേട് മാത്രമേ ഉണ്ടായിട്ടുള്ളൂ; തന്റെ മരണാനന്തര ചടങ്ങുകളെക്കുറിച്ച് കുറിപ്പുമായി മഹേഷ് നായര്‍; സോഷ്യല്‍ മീഡിയയില്‍  ചര്‍ച്ച 

അന്തരിച്ച പ്രിയ നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അമിതമായ ഇടപെടലുകള്‍ മൂലമുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി നടന്‍ മഹേഷ് നായര്‍ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച അതീവ വൈകാരികമായ ഒരു കുറിപ്പിലൂടെയാണ്, തന്റെ മരണശേഷമുള്ള ചടങ്ങുകള്‍ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആഗ്രഹം താരം പരസ്യമാക്കിയത്. സലിം കുമാറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച അലോസരങ്ങളാണ് ഇത്തരമൊരു പ്രതികരണത്തിന് താരത്തെ പ്രേരിപ്പിച്ചത്. 

പ്രിയ നടന്‍ സലിം കുമാര്‍ യാത്രയായപ്പോള്‍ ഓണ്‍ലൈന്‍ മീഡിയ കാരണം അദ്ദേഹത്തിന്റെ മകനുണ്ടായ മാനസിക വിഷമം നമ്മളെല്ലാം കണ്ടതാണെന്ന് മഹേഷ് നായര്‍ ഓര്‍മ്മിപ്പിച്ചു. താന്‍ അത്രയൊന്നും അറിയപ്പെടുന്ന ഒരു വലിയ നടനല്ലെന്ന് വിനയപൂര്‍വ്വം വ്യക്തമാക്കിക്കൊണ്ട്, മരണം തന്നെ പുല്‍കി മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് തന്നെ ഒരു വൈദ്യുത ശ്മശാനത്തില്‍ കൊണ്ടുപോയി ചാരമാക്കി മാറ്റണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം കുറിച്ചു. 

 തന്റെ ഭൗതികശരീരത്തില്‍ ഒരു റീത്ത് പോലും സമര്‍പ്പിക്കേണ്ടതില്ലെന്നും മഹേഷ് നായര്‍ വ്യക്തമാക്കി. നിശ്ചലമായി കിടക്കുന്ന തന്റെ ശരീരം കണ്ട് തന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആര്‍ക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കാന്‍ ഇടയാകരുത്. തന്റെ വിയോഗവാര്‍ത്ത ബന്ധുക്കള്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞിട്ട് അറിഞ്ഞാല്‍ മതിയാകും. മക്കളും മറ്റുള്ളവരും ജീവനുള്ള കാലത്തെ തന്റെ ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ സൂക്ഷിച്ചാല്‍ മതിയാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മഹേഷ് നായരുടെ ഈ വൈകാരികമായ പോസ്റ്റിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. താരം ഉദ്ദേശിച്ച കാര്യം വളരെ ലളിതമാണെന്നും, മരണവീടുകളില്‍ ക്യാമറയും തൂക്കി വരുന്ന യൂട്യൂബര്‍മാര്‍ക്ക് മനസമാധാനത്തോടെ ചടങ്ങുകള്‍ നടത്താന്‍ അനുവാദമുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതെന്നും പലരും കമന്റുകളിലൂടെ പിന്തുണച്ചു. 

മഹേഷേട്ടനെ അറിയില്ലെന്നോ? ഞങ്ങള്‍ 90s കിഡ്‌സ് നിങ്ങളെ ഒരിക്കലും മറക്കില്ല' എന്ന് കുറിച്ചുകൊണ്ട് ഒരു വിഭാഗം ആരാധകര്‍ സ്‌നേഹം പങ്കുവെച്ചു. ജീവിച്ചിരിക്കുന്ന കാലത്ത് നല്ല നാല് വാക്ക് പറയാത്തവരാണ് മരിച്ചു കിടക്കുമ്പോള്‍ കീര്‍ത്തനങ്ങളുമായി ഓടിയെത്തുന്നതെന്നും, ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വലിയ സങ്കടം തോന്നുന്നുവെന്നും വ്യക്തമാക്കുന്നതായിരുന്നു മറ്റ് കമന്റുകള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അതിപ്രസരത്തിനെതിരെയുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ പോസ്റ്റ് വഴിതുറന്നിരിക്കുന്നത്.

mahesh nair reacts to online media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES