മമ്മൂട്ടി ചിത്രം മാമാങ്കം വീണ്ടും വിവാദത്തിലേക്ക്. സിനിമയില്‍ നിന്നും നടന്‍ ധ്രുവനെ ഒഴിവാക്കിയത് ഉണ്ണി മുകുന്ദന് വേണ്ടിയെന്ന് ആരോപണം. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉണ്ണി മുകുന്ദന്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കാര്യം വെളിപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ താന്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നുവെന്നാണ് പ്രഖ്യാപനം നടത്തിയത്.
ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയാണ് ഇപ്പോള്‍ മാമാങ്കം ഷൂട്ടിംങ് നടക്കുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനുമായി ഇതിനെപറ്റി യാതൊരു തര ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്നും സംവിധായകന്‍ സജീവ് പിള്ള വ്യക്തമാക്കി. ധ്രുവനും ഇതുതന്നെയാണ് അഭിപ്രായപ്പെടുന്നത്. ഉണ്ണി മുകുന്ദന്‍ മാമാങ്കത്തില്‍ എത്തുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ധ്രുവന്‍ പറഞ്ഞു.
20019ല്‍ മാമാങ്കത്തിന്റെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തന്റെ ഈ വര്‍ഷത്തെ രണ്ടു പ്രധാന ചിത്രങ്ങളില്‍ ഒന്ന് ചോക്ലേറ്റും മറ്റേതു മാമാങ്കവും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് താരം.