Latest News

അംബാനിയുടെ സ്‌കൂളില്‍ പഠിച്ചവരാണോ ലോകത്തിലെ മഹാന്‍മാര്‍; കുഞ്ഞിനെ കാണാത്തതിന്റെ പ്രയാസം ഉണ്ട്; മുംബൈയില്‍ പുതിയൊരു വീട് വാങ്ങി;എമ്പുരാന്‍ സിനിമയിലെ രഹസ്യങ്ങള്‍ എനിക്ക് അറിയില്ല; മക്കളുടെ സിനിമ റിലീസിനെത്തുമ്പോള്‍ വിശേഷങ്ങളുമായി മല്ലിക സുകുമാരന്‍

Malayalilife
അംബാനിയുടെ സ്‌കൂളില്‍ പഠിച്ചവരാണോ ലോകത്തിലെ മഹാന്‍മാര്‍; കുഞ്ഞിനെ കാണാത്തതിന്റെ പ്രയാസം ഉണ്ട്; മുംബൈയില്‍ പുതിയൊരു വീട് വാങ്ങി;എമ്പുരാന്‍ സിനിമയിലെ രഹസ്യങ്ങള്‍ എനിക്ക് അറിയില്ല; മക്കളുടെ സിനിമ റിലീസിനെത്തുമ്പോള്‍ വിശേഷങ്ങളുമായി മല്ലിക സുകുമാരന്‍

പൃഥിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ നാളെ റിലീസിനെത്തുകയാണ്. മകന്‍ ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്റെ വീട്ടില്‍ നിന്നും സംവിധായകന്‍ നടനും ഒരുമിച്ചെത്തുന്ന സന്തോഷത്തിലാണ് മല്ലിക സുകുമാരനും. ഗോവര്‍ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്താണെന്നും ഇപ്രാവശ്യം വല്ലതും കണ്ടുപിടിക്കുമോ എന്ന് ചോദിക്കുമ്പോള്‍ അത് സസ്‌പെന്‍സാണെന്ന് പറയുമെന്നും മല്ലിക പറഞ്ഞു.

പൃഥ്വിരാജ് എന്ന സംവിധായകനെ നിങ്ങള്‍ക്കറിയാം. നീ ഇപ്രാവശ്യം വല്ലതും കണ്ടുപിടിക്കുന്നുണ്ടോഎന്ന് ഞാന്‍ മോനോട് ചോദിക്കും. ഒന്നും ചോദിക്കരുത് എല്ലാം സസ്‌പെന്‍സ് ആണെന്നാണ് ഇന്ദ്രന്‍ പറഞ്ഞത്. അതിനുശേഷം രണ്ടു മക്കളോടും ഒന്നും ചോദിക്കാറില്ല. പിന്നെ ജനറല്‍ ആയിട്ട് വല്ലതും പറയുമെന്ന് മാത്രം.

കഴിഞ്ഞ പ്രാവശ്യം സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടെങ്കില്‍ ഇപ്രാവശ്യം ഖുറേഷി അബ്രാമിനെ കാണാം എന്നൊക്കെ പറയുന്നതല്ലാതെ ഒരാളും ഒന്നും പറയാറില്ല. ദൈവമേ ഞാന്‍ എന്ത് ചെയ്യും മക്കള് പോലും ഒന്നും പറയുന്നില്ലല്ലോ, ഞാന്‍ ആരോടും പറയില്ല എന്നൊക്കെഎപ്പോഴും പറയും.അപ്പോള്‍ വേണ്ട വേണ്ട അമ്മ പാവമാണ് എവിടെയെങ്കിലും വച്ച് അമ്മ വിളിച്ചുകൂവും എന്ന് മക്കള് പറയും. ഞാന്‍ എന്തോ ചെയ്യാനാണ്; മല്ലിക പറഞ്ഞു.

സിനിമ കണ്ടിട്ട് അതില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നും കാണമെന്നും മല്ലിക പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പടമായിട്ട് വരട്ടെയെന്നും രാജുവിനെ സ്‌നേഹിക്കുന്ന ആരാധകര്‍ ഒരുപാടുണ്ടെന്നും പറയുകയാണ് മല്ലിക.

ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍രും ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും രാജുവിന്റെ കൂടെ നില്‍ക്കുകയയും സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും മല്ലിക പറയുന്നു. പ്രേക്ഷകര്‍ നല്‍കാന്‍ പോകുന്ന അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

അലംകൃതയെ മുംബൈയിലെ സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ത്തതില്‍ താന്‍ എപ്പോഴും പരിഭവം പറയാറുണ്ടെന്നും ഫോണിലൂടെ മാത്രമുള്ള കമ്യൂണിക്കേഷനെ ഉള്ളുവെന്നും കൊച്ചുമകളെ കണ്ടിട്ട് നാളുകള്‍ കുറച്ചായിയെന്നും മല്ലിക പറയുന്നു. ആരാധ്യ ബച്ചന്‍ മുതല്‍ ഷാരൂഖിന്റെ മകന്‍ അബ്രാം വരെ പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ അലംകൃതയും. മുംബൈയിലേക്ക് ചേക്കേറിയ ശേഷമാണ് മകളെ പൃഥ്വിരാജും സുപ്രിയയും അംബാനി സ്‌കൂളില്‍ ചേര്‍ത്തത്.

ബോളിവുഡില്‍ അടുത്തിടെയായി പൃഥ്വിരാജ് സജീവമാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ ഫങ്ഷനുകളില്‍ സൗത്തില്‍ നിന്നും ക്ഷണം ലഭിക്കുന്ന ചുരുക്കം ചില ദമ്പതികളില്‍ പൃഥ്വിരാജും സുപ്രിയയും ഇടം പിടിച്ച് കഴിഞ്ഞു. മല്ലിക സുകുമാരന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം... അലംകൃത കേരളത്തിലായിരുന്ന സമയത്ത് ഞാനുമായി നല്ല അടുപ്പമായിരുന്നു.

പക്ഷെ അദ്ദേ?ഹത്തിന് ടെസ്റ്റ് എഴുതിയശേഷം അംബാനിയുടെ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി. ഞാന്‍ അതില്‍ പിണക്കത്തിലാണ്. അവിടെ പഠിച്ചവരാണോ ലോകത്തില്‍ മഹാന്മാരായിട്ടുള്ളത് എന്നൊക്കെ ചോദിച്ച് ഞാന്‍ ഇടയ്ക്ക് എന്റെ സങ്കടം പറയാറുണ്ട്. അല്ലാതെ കുറ്റമല്ല. പിള്ളേരെ എപ്പോഴും കാണാന്‍ പറ്റാത്തതിന്റെ സങ്കടം എനിക്കുണ്ട്. ലോകമെമ്പാടും മിടുക്കന്മാരായി ഇരിക്കുന്ന പലരും മലയാളികളാണ്. സ്‌പേസില്‍ പോയവര്‍ വരെയുണ്ട്.

അവരൊക്കെ അംബാനിയുടെ സ്‌കൂളിലാണോ പഠിച്ചത്?. ഈ സ്‌കൂളൊക്കെ ഇപ്പോള്‍ വന്നതല്ലേ. കുഞ്ഞിനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് പൃഥ്വിരാജ് പറയാറുണ്ട്. അടുത്തിടെയായി വര്‍ക്കുകള്‍ കൂടുതലും ബോംബെയില്‍ ആയതുകൊണ്ടാണ് മോളെ അവിടെ ചേര്‍ത്തതെന്നാണ് പൃഥ്വി പറഞ്ഞത്. ആദ്യം അവര്‍ അവിടെ ഒരു വീട് വാങ്ങിയിരുന്നു. അത് കൊടുത്തിട്ടാണ് ഇപ്പോള്‍ പുതിയത് വാങ്ങിയത്. സെപ്റ്റംബറൊക്കെ ആകുമ്പോഴേക്കും അതിന്റെ കാര്യങ്ങള്‍ ഓക്കെയാകും. മുംബൈ സുപ്രിയയ്ക്കും ഇഷ്ടമാണ്. കാരണം പുള്ളിക്കാരി അവിടെയാണല്ലോ ജീവിച്ചത്. അതുകൊണ്ട് കൂടിയാണ് മുംബൈയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങാന്‍ പൃഥ്വി തീരുമാനിച്ചത്. വീടിന്റെ കാര്യത്തിനും ജോലിക്കും എല്ലാമായി നിരന്തരം രണ്ടുപേര്‍ക്കും മുംബൈയിലേക്ക് പോകേണ്ടി വരും. ആ സമയങ്ങളില്‍ കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ച് പോകുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് അവര്‍ അലംകൃതയെ മുംബൈയില്‍ ചേര്‍ത്തത്.

പ്രാര്‍ത്ഥനയും നക്ഷത്രയും ഇവിടെ തന്നെയുണ്ട്. അവരെ കാണാന്‍ സാധിക്കാറുണ്ട്. അലംകൃതയോട് ഫോണില്‍ കൂടിയുള്ള സംസാരം മാത്രമെയുള്ളു. ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി. രാജുവിന്റെ ഡയറക്ഷന്‍ പോലെയാണ് പ്രാര്‍ത്ഥനയുടെ മ്യൂസിക്ക്. ജസ്റ്റിന്‍ ബീബറെന്നും പറഞ്ഞാണ് പ്രാര്‍ത്ഥന മ്യൂസിക്കിന് പിന്നാലെ യാത്ര തുടങ്ങിയത്. ഏത് നേരവും മുറിക്കുള്ളില്‍ ഇരുന്ന് പിയാനോയും ഗിറ്റാറും പാട്ടുമെല്ലാമാണ് പ്രാര്‍ത്ഥന എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്.
 

mallika sukumran about empuran movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES