Latest News

ഈ മൂന്ന് പേരും ഡ്രൈവര്‍മാരായി സുകുമാര കുടുംബത്തില്‍ വന്നവരാണ്; വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയ സാരഥികള്‍; തന്റെ പ്രിയപ്പെട്ട ഡ്രൈവര്‍മാര്‍ക്കൊപ്പം കേക്ക് മുറിച്ച് മല്ലിക സുകുമാരന്റെ പിറന്നാള്‍

Malayalilife
 ഈ മൂന്ന് പേരും ഡ്രൈവര്‍മാരായി സുകുമാര കുടുംബത്തില്‍ വന്നവരാണ്; വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയ സാരഥികള്‍; തന്റെ പ്രിയപ്പെട്ട ഡ്രൈവര്‍മാര്‍ക്കൊപ്പം കേക്ക് മുറിച്ച് മല്ലിക സുകുമാരന്റെ പിറന്നാള്‍

മല്ലിക സുകുമാരന്റെ 71-ാം പിറന്നാള്‍ ആയിരുന്നു ഇക്കഴിഞ്ഞ ദിവസം, മക്കളും, മരുമക്കളും അടക്കം മല്ലികയ്ക്ക് പിറന്നാള്‍ ആശംസയറിയിച്ച് എ്ത്തിയിരുന്നു.എന്നാല്‍ മല്ലിക ഇത്തവണ കേക്ക് മുറിച്ചത് തന്റെ പ്രിയ സാരഥികള്‍ ക്കൊപ്പമായിരുന്നു. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം വിശ്വസ്തരായി നില്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

ഒപ്പം ഒരു കുറിപ്പുമുണ്ട്. 

വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം നില്‍ക്കുന്ന പ്രിയ സാരഥികള്‍ക്ക് സമര്‍പ്പണം... പലോടുകാരനായ അജയകുമാര്‍ എന്ന കുട്ടപ്പന്‍, ( മുന്‍ retired KSRTC ഡ്രൈവര്‍) തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് താമസക്കാരനായ രാജന്‍ വിശ്വനാഥ് എന്ന രാജന്‍, വര്‍ക്കല ഇടവ സ്വദേശിയായ ദീപു ദിവാകരന്‍പിളള എന്ന ദീപു... ഈ മൂന്ന് പേരും ഡ്രൈവര്‍മാരായി  സുകുമാര കുടുംബത്തില്‍ വന്നവരാണ്....ഇതില്‍ രാജന് അല്പം കുസൃതിയും മുന്‍കോപവും ഒക്കെ കൂടുതലാണെങ്കിലും , മുപ്പത് വര്‍ഷത്തെ സര്‍വീസ് ഉള്ള സീനിയര്‍ എന്ന നിലയില്‍ ഒന്ന് പറയാം..രാജന് സ്നേഹിക്കാനേ അറിയൂ...സ്നേഹം അഭിനയിക്കാന്‍  അറിയില്ല ... 

എട്ട് വര്‍ഷങ്ങളോളം എന്നോടൊപ്പം നിന്നപ്പോള്‍,  സമാന സ്വഭാവക്കാരനായ പൃഥ്വിയുടെ സാരഥിയായി അയച്ചു.... 22 വര്‍ഷത്തോളമായി...പിന്നെ ദീപു....കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി എല്ലാ കാര്യങ്ങളും ദീപുവിന്റെ അച്ഛന്‍ പറഞ്ഞതുപോലെ തന്നെ , ഒരു മകനെപ്പോലെ നോക്കുന്ന വ്യക്തി....ദീപു  എന്റെ പിറന്നാള്‍ മധുരതരമായി ആഘോഷിച്ചത്  എവിടെയും കണ്ടില്ല എന്ന സങ്കടം ഇതോടെ തീരണം..

മല്ലിക സുകുമാരന്‍ കൊച്ചുമകള്‍ അലംകൃതയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് അമ്മക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവച്ചത്.  'പിറന്നാള്‍ ആശംസകള്‍ അമ്മാ' എന്ന് കുറിച്ച പൃഥ്വി, 'അച്ചമ്മ, ആലി' എന്നിങ്ങനെ ഹാഷ് ടാഗുകളും ചേര്‍ത്തിരുന്നു. ഈ ചിത്രം തനിക്ക് കിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് എന്നും തന്റെ ആല്‍ബത്തില്‍ ഈ ചിത്രം ഇല്ലായിരുന്നുവെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചിരുന്നു.

mallika sukumaran birthday celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES