Latest News

അമ്മ എത്ര സുന്ദരിയാണെന്ന് ഈ ചിത്രം കണ്ടാലറിയാമെന്ന് പൂര്‍ണിമ,അച്ഛന്‍ അമ്മയെ നോക്കുന്നത് കണ്ടോയെന്ന് സുപ്രിയ; മല്ലികയെ ട്രോളി മക്കളും മരുമക്കളും രംഗത്ത്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
അമ്മ എത്ര സുന്ദരിയാണെന്ന് ഈ ചിത്രം കണ്ടാലറിയാമെന്ന് പൂര്‍ണിമ,അച്ഛന്‍ അമ്മയെ നോക്കുന്നത് കണ്ടോയെന്ന് സുപ്രിയ; മല്ലികയെ ട്രോളി മക്കളും മരുമക്കളും രംഗത്ത്; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് അന്തരിച്ച് നടന്‍ സുകുമാരന്റെത് . സംവിധായകനാകണം എന്ന മോഹം ബാക്കിവയ്ച്ചാണ് താരം വിടവാങ്ങിയത് .തന്റെ സ്വപ്നം  മകനിലൂടെ സഫലീകരിക്കപ്പെടും എന്നും താരം ഒരിക്കല്‍ പ്രവചിച്ചിരുന്നു .  മലയാള സിനിമയെ അടക്കി ഭരിക്കുന്നവരാവും ഭാവിയില്‍ തന്റെ മക്കള്‍ എന്നും സംവിധായകര്‍  അവരുടെ ഡേറ്റിനായി ക്യൂ നില്‍ക്കുന്ന സ്ഥിതി വിശേഷമുണ്ടാവുമെന്നും അദ്ദേഹം ഒരിക്കല്‍ പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് പില്‍ക്കാലത്ത് പ്രാവര്‍ത്തികമാകുകയും ചെയ്തു .  മക്കളെ സ്‌ക്രീനില്‍ കാണാതെയായിരുന്നു സുകുമാരന്റെ വേര്‍പാട് ഉണ്ടായത് .ഇന്ന് ഈ കുടുംബത്തിലെ എല്ലാവരും സിനിമയില്‍ സജീവമാണ് .

അഭിനയരംഗത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും നക്ഷത്രയും പൃഥ്വിരാജും മിന്നിതിളങ്ങിയപ്പോള്‍ പാട്ടിലൂടെ  പ്രാര്‍ത്ഥന തന്റെ മികവ് തെളിയിക്കുകയായിരുന്നു .എന്നാല്‍ ഇളയ മരുമകളായ സുപ്രിയ മേനോന്‍ പിന്നണിയില്‍ സജീവമായി തുടരുകയാണ് . നിമിഷനേരം കൊണ്ടാണ്  ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന  വിശേഷങ്ങളെല്ലാം ഏറെ പ്രക്ഷക ശ്രദ്ധ നേടുന്നത്.

എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇപ്പോള്‍ സുകുമാരന്റേയും മല്ലികയുടേയും പഴയ ഫോട്ടോയുമായെത്തിയിരിക്കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് . മക്കളും മരുമക്കളുമെല്ലാം ഇപ്പോള്‍ ഈ ഫേട്ടോ ഷെയര്‍ ചെയ്തിട്ടുമുണ്ട് . ചിത്രത്തിന് കീഴില്‍ നിരവധി കമന്റുകളുമായി ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് എത്തിയിരിക്കുന്നത് . എന്നാല്‍ സിനിമയിലല്ല എന്ന കുറിപ്പോടെയാണ് പൂര്‍ണിമ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് . ഈ ചിത്രം കണ്ടാലറിയാം അമ്മ എത്ര സുന്ദരിയാണെന്ന്  പൂര്‍ണിമ ക്യാപ്ഷനായി നല്‍കുകയും ചെയ്തു .

എന്നാല്‍  സുപ്രിയയുടെ കമന്റ് അച്ഛന്‍ അമ്മയെ എങ്ങനെയാണ് നോക്കുന്നതെന്ന് കണ്ടോയെന്നായിരുന്നു . എന്നാല്‍ അത് ശരിയാണല്ലോയെന്നായിരുന്നു പൂര്‍ണിമ ചോദിച്ചതും . എന്നാല്‍ ആരാധകര്‍ ചോദിച്ചത് ഇന്ദ്രജിത്ത് ഇത് പോലെയാണല്ലോയെന്നായിരുന്നു.  പണ്ട് പണ്ടൊരു പ്രണയകാലത്ത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇന്ദ്രജിത്ത് അച്ഛന്റെയും  അമ്മയുടെയും പഴയകാല  ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത് . അതേസമയം  പൃഥ്വിരാജ് എത്തിയിരിക്കുന്നത് അച്ഛന്റേയും അമ്മയുടേയും പ്രീമാരേജ് ഫോട്ടോയെന്ന് പറഞ്ഞ് കൊണ്ടാണ് . എന്നാല്‍ അമ്മ  മല്ലിക സുകുമാരന്‍ എത്തിയത് മോനു എന്ന് പറഞ്ഞായിരുന്നു.


 

mallika sukumaran old photos shared

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES