അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി മക്കളും മരുമക്കളും; കേക്ക് മുറിച്ച് ആഘോഷം

Malayalilife
അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി മക്കളും മരുമക്കളും; കേക്ക് മുറിച്ച് ആഘോഷം

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും വേറെ വേറെയാണ് താമസം എങ്കിലും ഇടയ്ക്കിടെ ഇവര്‍ ഒത്തുകൂടാറുണ്ട്. മക്കളും മരുമക്കളും ചെറുമക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് മല്ലിക സുകുമാരന്‍.
കെ. കെ രാജീവിന്റെ 'പെയ്‌തൊഴിയാതെ' എന്ന സീരിയലിലൂടെയാണ് സീരിയല്‍ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. ദോഹയില്‍ സ്പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോള്‍. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമൊക്കെയാണ് മല്ലിക സുകുമാരന്‍. തിരക്കിനിടയിലും മക്കളെ കാണാനായി ഓടിയെത്താറുണ്ട് മല്ലിക. മക്കള്‍ അരികിലില്ലാത്തതിന്റെ വിഷമവും താരം പങ്കുവയ്ക്കാറുണ്ട്.

ഇന്നലെയായിരുന്നു താരത്തിന്റെ 66ാം പിറന്നാള്‍. അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച്് മക്കളും മരുമക്കളുമെല്ലാം എത്തിയിരുന്നു.'എന്റെ 'ക്രൈം പാര്‍ട്ണര്‍ക്ക്' ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' എന്നാണ് പൂര്‍ണിമ കുറിച്ചത്.ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ കുറിച്ചത്. എന്നാല്‍ ആശംസകള്‍ വാക്കുകളില്‍ മാത്രമല്ല. അമ്മയ്ക്കരികിലേക്ക് മക്കള്‍ ഓടിയെത്തുകയും ചെയ്തു.

അമ്മയുടെ പിറന്നാള്‍ മക്കളും ചെറുമക്കളുമെല്ലാം ചേര്‍ന്ന് ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. തിരുവനന്തപുരത്താണ് മല്ലിക സുകുമാരന്‍ താമസം. ഇടയ്ക്ക് മക്കളെ കാണാനായി താരം കൊച്ചിയിലേക്ക് എത്തിയിരുന്നു. എന്നാല്‍  പിറന്നാള്‍ ആഘോഷം എവിടെ വച്ചിയിരുന്നുവെന്ന് വ്യക്തമല്ല. കുടുംബത്തോടൊപ്പം പൃഥ്വിരാജും ഇന്ദ്രജിത്തും എത്തിയിരുന്നു. ഇവര്‍ക്കൊപ്പം സന്തോഷത്തോടെ കേക്ക് മുറിക്കുകയായിരുന്നു മല്ലിക. അച്ഛമ്മയ്ക്കായി ആലിയുടെ വക സര്‍പ്രൈസ് കേക്കും ഉണ്ടായിരുന്നു. ജന്മദിനാഘോഷത്തിന്റെ വീഡിയോ കാണാം.


 

mallika sukumaran birthday celebration with family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES