ഇന്നലെയായിരുന്നു ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പാത്തുവിന്റെ 16ാം പിറന്നാള്‍. അച്ഛനും അമ്മയും കൊച്ചച്ഛനും, കുഞ്ഞമ്മയും ഒക്കെ കുട്ടി താരത്തിന് ആശംസ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയിരുന്നു. വാക്കുക്കള്‍ കിട്ടാതെയാണ് പലരും പാത്തുക്കുട്ടിയ്ക്ക് ആശംസകള്‍ അറിയിച്ചത്. ഏവരുടെയും ആശംസകളും അതിനു പാത്തു നല്കിയ മറുപടികളും ഒക്കെ വൈറല്‍ ആവുകയും ചെയ്തു. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കുറിപ്പും ആയിട്ടാണ് പാത്തുവിന്റെ അമ്മൂമ്മ കൂടിയായ മല്ലിക സുകുമാരന്‍ എത്തിയത്.
.അമ്മൂമ്മയുടെ പ്രാര്‍ത്ഥന മോള്‍ക്ക് ഇന്ന് പതിനാറാം ജന്മദിനം... സൗന്ദര്യത്തിന്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലംങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല എന്ന് തുടങ്ങുന്ന വാത്സല്യപൂര്‍ണമായ ഒരു കുറിപ്പാണ് മല്ലിക പാത്തുവിനായി പങ്കുവച്ചത്.
അമ്മൂമ്മയുടെ പ്രാര്‍ത്ഥന മോള്‍ക്ക് ഇന്ന് പതിനാറാം ജന്മദിനം... സൗന്ദര്യത്തിന്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലംങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല.... ഒന്നറിയാം... അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങള്‍ പാടി ഞാന്‍ ഉറക്കിയിരുന്ന എന്റെ പാത്തുമോള്‍ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു.... എന്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്..... പാത്തുക്കുട്ടാ.... അമ്മൂമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും...
അച്ഛന് ഇന്ദ്രജിത്തും അമ്മ പൂര്‍ണിമയും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഒരു കുരുന്നു പെണ്കുഞ്ഞില് നിന്നും നീ ദയാലുവും സുന്ദരിയും നല്ലൊരു ആളായും വളരുന്ന കാഴ്ച അത്ഭുതകരമായിരുന്നു. നിന്നില്‍ നിന്നും ഞാന്‍ ഒരുപാട് പഠിച്ചു. അതിന് നന്ദി. സ്വര്‍ണം കൊണ്ടുള്ള ഹൃദയമാണ് നിനക്ക്. അച്ഛനും അമ്മയും എന്നും നിന്നെയൊര്ന്ന് അഭിമാനപ്പെടും. നിന്റെ സംഗീതവും നിഷ്കളങ്കതയും എന്നും ഇങ്ങനെ തന്നെ വയ്ക്കൂ എന്നാണ് അച്ഛന് ഇന്ദ്രജിത്ത് മകള്‍ക്ക് നല്കിയ ആശംസ.മധുരമുള്ള 16 വര്‍ഷങ്ങളെന്നാണ് മകള്‍ക്ക് 16ാം പിറന്നാള്‍ ആശംസിച്ച് പൂര്‍ണിമ കുറിച്ചത്. പാത്തുവിനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചാണ് കൊച്ചച്ഛനായ പൃഥ്വിരാജ് ആശംസ അറിയിച്ചത്.