Latest News

മല്ലിക സുകുമാരന് പിറന്നാള്‍..!! കേമമായി ആഘോഷിക്കാന്‍ കുടുംബം..! ആശംസകയുമായി കൊച്ചുമക്കളും..!!

Malayalilife
topbanner
മല്ലിക സുകുമാരന് പിറന്നാള്‍..!! കേമമായി ആഘോഷിക്കാന്‍ കുടുംബം..! ആശംസകയുമായി കൊച്ചുമക്കളും..!!


ലയാളസിനിമയിലെ താരകുടുബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും ചെറുമക്കളും പലമേഖലകളിലായി സിനിമയില്‍ സജീവമാണ്. ഇന്ന് മല്ലിക സുകുമാരന്റെ ജന്മദിനമാണ്. അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മക്കളും മരുമക്കളുമൊക്കെ എത്തിയിരിക്കയാണ്. ഇതിന് പിന്നാലെ മല്ലികയ്ക്ക് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകരും

മലയാളസിനിമയിലെ താര കുടുംബം എന്നു പറയാവുന്ന ഒന്നാണ് മല്ലിക സുകുമാരന്റേത്.  അമ്മയും മക്കളും മരുമകളുമെല്ലാം മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളാണ്. അച്ഛന്‍ സുകുമാരന്റെ  വഴിയെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് ഇടം പിടിക്കുകയായിരുന്നു.  ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ആഷിഖ് അബു ചിത്രമായ വൈറ്‌സിലൂടെ വീണ്ടും മലയാള സിനിമിയിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് ഇന്ദ്രജിത്ത് മുന്നേറുമ്പോള്‍ സംവിധായകന്റെ കുപ്പായത്തിലും എത്തിയിരിക്കയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ ഇന്ദ്രജിത്തും ശ്രദ്ധേയ  കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിക്കാനുളള തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. തന്റെ രണ്ടുമക്കളെക്കുറിച്ചും ഏറെ അഭിമാനം ഉളള ആളാണ് മല്ലിക സുകുമാരന്‍. ഇപ്പോള്‍ മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ മക്കളും മരുമക്കളും പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കയാണ്. പ്രാര്‍ത്ഥനയ്ക്കൊപ്പമുളള മല്ലിക സുകുമാരന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് പൂര്‍ണിമ അമ്മായിയമ്മയ്ക്ക് പിറന്നാള്‍  ആശംസിച്ചത്. കുടുംബത്തോടൊപ്പമുളള ഒരു ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് പിറന്നാള്‍ ആശംസകള്‍ അറിയിച്ചപ്പോള്‍ മല്ലിക സുകുമാരനൊപ്പമുളള തന്റെ കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. മല്ലിക സുകുമാരനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. മല്ലിക സുകുമാരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നിരവധിപേരാണ് എത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 

Happy Birthday Amma!♥️

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Nov 3, 2019 at 8:10pm PST

 
 
 
 
 
 
 
 
 
 
 
 
 
 

Happy birthday Amma ❤️

A post shared by Prithviraj Sukumaran (@therealprithvi) on Nov 3, 2019 at 7:23pm PST

 

Read more topics: # mallika sukumaran,# birthday
mallika sukumaran birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES