മലയാള സിനിമയില്‍ പുറത്തിറങ്ങുന്ന മിക്ക ചിത്രങ്ങളും ചിത്രീകരണം നടക്കുന്നത് എറണാകുളത്താണ്. സമീപ കാലത്ത് ഒന്നും ഇല്ലാത്ത നിലയില്‍ എറണാകുളത്ത് വീണ്ടും യുവ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളുടെ ചിത്രീകരണത്തിരക്ക്.മമ്മൂട്ടിയുടെ മധുര രാജ, ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥ, ഫഹദ് ഫാസിലിന്റെ ട്രാന്‍സ്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ ചിത്രീകരണമാണ് എറണാകുളത്ത് പുരോഗമിക്കുന്നത്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിന്റെ അവസാന ഘട്ട ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. നസ്രിയ നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദാണ്.
നയന്‍താരയെയും നിവിന്‍പോളിയെയും നായികാ നായകന്മാരാക്കി ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് എറണാകുളത്ത് പുരോഗമിക്കുന്ന മറ്റൊരു ചിത്രം.
വിഷുവിന് മധുര രാജ തിയേറ്ററുകളിലെത്തും.ദുല്‍ഖറിന്റെ വിഷു ചിത്രമായ ഒരു യമണ്ടന്‍ പ്രേമകഥയുടെ ചിത്രീകരണം ഫെബ്രുവരി ആറിന് എറണാകുളത്ത് പൂര്‍ത്തിയാകും.വിഷ്ണു ഉണ്ണിക്കൃഷ്ണന്, ബിബിന്‍ ജോര്‍ജ് എന്നിവരുടെ രചനയില്‍ നവാഗതനായ ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനും നിഖിലാ വിമലുമാണ് നായികമാര്‍.
വൈശാഖ് - ഉദയകൃഷ്ണ ടീമൊരുക്കുന്ന മധുര രാജയുടെ ക്ളൈമാക്സ് രംഗങ്ങളാണ് ഇപ്പോള്‍ എറണാകുളത്ത് ചിത്രീകരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം ജഗപതിബാബു, സലിംകുമാര്‍, നെടുമുടി വേണു, വിജയ രാഘവന്, ജയ്, അനുശ്രീ, ഷംനാ കാസിം, മഹിമാ നമ്പ്യാര്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സണ്ണി ലിയോണ്‍ ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.