ദുല്‍ഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് മാളവികാ മോഹന്‍. കബാലി അടക്കമുള്ള ചിത്രങ്ങളിലൂടെ തമിഴിലും താരം ശ്രദ്ധേയവേഷങ്ങള്‍ അതരിപ്പിച്ചു.
ഇപ്പോഴിതാ താരത്തിന്റെ കിടിലന്‍ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ലാക്മെ ഫാഷന്‍ വീക്കിന്റെ റാമ്പില്‍ നടിയും മോഡലുമായ മാളവിക മോഹനന്‍ ശ്രദ്ധ നേടിയത് അടുത്തിയെയായിരുന്നു. ഇപ്പോഴിതാ ഐഫാ അവാര്‍ഡ്സ് വേദിയിലും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് മാളവിക.
ബ്രാലെറ്റും പലാസ്സോയും ജാക്കറ്റുമായിരുന്നു ലാക്മെ ഫാഷന്‍ വീക്കിലെ വേഷമെങ്കില്‍ പ്രോം ഗൗണ്‍ അണിഞ്ഞാണ് മാളവിക ഐഫ വേദിയിലെത്തിയത്.ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത പട്ടം പോലെ എന്ന മലയാളചിത്രത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാപ്രവേശം. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു. ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളാണ് മാളവിക.