മാമാങ്കത്തില്‍ അനുസിത്താരയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് മാളവിക മേനോന്‍ . 916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക ഇപ്പോള്‍ അത്തരത്തിലൊരു കാര്യത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക മേനോന്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മാമാങ്കത്തിലെ അവസരം നഷ്ടമായതിനെക്കുറിച്ച് വ്യക്തമാക്കിയായിരുന്നു താരം ഇത്തവണ എത്തിയത് .എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു. റീഷൂട്ടിനിടെയാണ് ചിത്രം നഷ്ടമായത്. പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതായിരുന്നു മാളവികയുടെ കുറിപ്പ്.