വമ്പന്‍ ഹിറ്റായ കാപ്പയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
ഉറുവശി തിയറ്റേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനെറ ചിത്രീകരണം മറയൂരില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ സിനിമ ചിത്രീകരണത്തിന്റെ അണിയക്കാഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വിലായത്ത് ബുദ്ധയുടെ അണിയറപ്രവര്‍ത്തകര്‍.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിനു ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിക്കുന്നത്.മികച്ച മേക്കോവറാണ് ചിത്രത്തിനായി താരം നടത്തിയിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. 'കാന്താര' എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ അരവിന്ദ് കശ്യപാണ് വിലായത്ത് ബുദ്ധയ്ക്കായി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ജയന്‍ നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.
ജേസ്‌ക് ബിജോയിയാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കശ്യപ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍. ഷമ്മി തിലകന്‍ , അനു മോഹന്‍, പ്രിയംവദ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ഭാസ്‌ക്കരന്‍ മാഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായി കോട്ടയം രമേശും ചിത്രത്തിലെത്തുന്നുണ്ട്. ഇരുവരെയും കൂടാതെ ഷമ്മി തിലകന്‍, അനു മോഹന്‍, പ്രിയംവദ കൃഷ്ണന്‍, രാജശ്രീ നായര്‍, ടി.ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.