Latest News

എമ്പുരാന്റെ തിരക്കിന് ശേഷം വിലായത്ത് ബുദ്ധയിലേക്ക്; ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂളില്‍ ജോയ്ന്‍ ചെയ്ത് പൃഥിരാജ്; ഷൂട്ടിങ് ഇടുക്കിയില്‍

Malayalilife
എമ്പുരാന്റെ തിരക്കിന് ശേഷം വിലായത്ത് ബുദ്ധയിലേക്ക്; ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂളില്‍ ജോയ്ന്‍ ചെയ്ത് പൃഥിരാജ്; ഷൂട്ടിങ് ഇടുക്കിയില്‍

പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ'യുടെ അവസാനഘട്ട ചിത്രീകരണം ഡിസംബര്‍ എട്ട് ഞായറാഴ്ച്ച ആരംഭിച്ചു. ഇടുക്കി, ചെറുതോണി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിലെ ചില നിര്‍ണ്ണായക ഭാഗങ്ങളും, സംഘട്ടന രംഗങ്ങളും ഉള്‍പ്പടെ അമ്പതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ബാക്കിയുള്ളതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

'എമ്പുരാന്റെ' ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പൃഥ്വിരാജ് 'വിലായത്ത് ബുദ്ധ'യില്‍ വീണ്ടും ജോയിന്‍ ചെയ്തത്. പൃഥ്വിരാജിന് സംഘട്ടന രംഗത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് മാറ്റിവച്ചിരുന്നത്. 'എമ്പുരാന്' മുമ്പ് പൃഥ്വിരാജിന്റേതായി സ്‌ക്രീനിലെത്തുന്ന മാസ് ആക്ഷന്‍ കഥാപാത്രമായിരിക്കും 'വിലായത്ത് ബുദ്ധ'യിലെ ഡബിള്‍ മോഹനന്‍. ഇതേ പേരിലുള്ള ജി ആര്‍ ഇന്ദുഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം  ഇടുക്കി, ചെറുതോണിയില്‍ ആണ് നടക്കുന്നത്്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിട യില്‍ പ്രഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നത്.

അമ്പതു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണമാണ് ഇനിയുള്ളത്. ചിത്രത്തിലെ നിര്‍ണ്ണായകമായ രംഗങ്ങളും, ആക്ഷനുകളുമൊക്കെ ഈഷെഡ്യൂളില്‍ ചിത്രീകരിക്കുന്നുണ്ടന്ന് നിര്‍മ്മാതാവ് സന്ധീപ് സേനല്‍ പറഞ്ഞു. ഇതിനിടയില്‍ പ്രഥി രാജ് എംബുരാന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് പൃഥ്വിരാജ് വിലായത്ത് ബുദ്ധയില്‍ ജോയിന്റ് ചെയ്തിരിക്കുന്നത്.

മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും, ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുദ്ധം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്.

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെ യാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം,, രാജശീ നായര്‍, എന്നിവരും പ്രധാന താരങ്ങളാണ്. പ്രിയംവദാ കൃഷ്ണനാണ് നായിക. ജെയ്ക്ക് ബിജോയ് സിന്റേതാണ് സംഗീതം.

ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണ ദേവ്. എഡിറ്റിംഗ് - ശ്രീജിത്ത് ശ്രീരംഗ്. കലാസംവിധാനം - ബംഗ്‌ളാന്‍. മേക്കപ്പ്. മനുമോഹന്‍. കോസ്റ്റ്യം -ഡിസൈന്‍ - സുജിത് സുധാകര്‍. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കിരണ്‍ റാഫേല്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - വിനോദ് ഗംഗ , .സഞ്ജയന്‍ മാര്‍ക്കോസ്. പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആ ലുക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍. എക്‌സിക്യട്ടീവ് - പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍. പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ്‌സ് - രാജേഷ് മേനോന്‍ - നോബിള്‍ ജേക്കബ്ബ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ്.ഈ.കുര്യന്‍
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉര്‍വ്വശി പിക്‌ച്ചേര്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

vilayath budha update

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക