മലയാളത്തില്‍ അരങ്ങേറി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വെന്നികൊടി പാറിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് കീര്‍ത്തി. തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടിയെ തേടി ദേശീയ അവാര്‍ഡുമെത്തി. മലയാളത്തിലും തമിഴിലും നിറഞ്ഞുനിന്ന നടി മേനകയുടെയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും മകളാണ് കീര്‍ത്തി. ഇന്നാണ് മേനകയുടെയും സുരേഷ് കുമാറിന്റെയും വിവാഹവാര്‍ഷികം. അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷികത്തില്‍ കീര്‍ത്തി പങ്കുവച്ച ഒരു രഹസ്യമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
സിനിമാ ലോകത്ത് ഓരോ ദിവസവും അഭിനയത്തിലും പ്രവൃത്തിയിലും ഏവരേയും അമ്പരപ്പിക്കുന്ന നടിയാണ് കീര്‍ത്തി സുരേഷ്. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയെങ്കിലും രണ്ടു ചിത്രങ്ങളില്‍ മാത്രമാണ് കീര്‍ത്തി അഭിനയിച്ചത്. ഗീതാഞ്ജലിയില്‍ നായികായിട്ടായിരുന്നു പിന്നെ കീര്‍ത്തിയെ കണ്ടത്. ഗീതാഞ്ജലിക്ക് പുറമേ റിംഗ് മാസ്റ്ററിലും വേഷമിട്ട കീര്‍ത്തിയെ പിന്നെ മലയാളത്തില്‍ കണ്ടില്ല. പക്ഷേ തമിഴിലും തെലുങ്കിലും കീര്‍ത്തി ജൈത്രയാത്ര നടത്തി. ഇപ്പോള്‍ ചെന്നൈയില്‍ ഒറ്റയ്ക്കാണ് തന്റെ താമസം എന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ മുന്‍നിര നായികയായിരുന്ന മേനകയും സംവിധായകന്‍ സുരേഷ് കുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രേവതി, കീര്‍ത്തി എന്നിവരാണ് ദമ്പതികളുടെ മക്കള്‍.
ഇന്നാണ് രേവതിയുടെയും സുരേഷ്‌കുമാറിന്റെയും വിവാഹവാര്‍ഷികം. മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴാണ് കീര്‍ത്തി മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്. ചിത്രങ്ങള്‍ പങ്കുവച്ച് കീര്‍ത്തി കുറിച്ചത് ഇങ്ങനെയാണ്. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരുപക്ഷേ ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് വിവാഹവാര്‍ഷികം ആശംസിക്കുകയാണെന്ന് തോന്നാം. പക്ഷേ ഈ ദിവസം എനിക്ക് കുറച്ചധികം സ്‌പെഷ്യലാണ്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ കൂട്ടുകാരോട് ഇക്കാര്യം പറയാന്‍ എനിക്ക് ത്രില്ലായിരുന്നു. എന്റെ മാതാപിതാക്കള്‍ വിവാഹവാര്‍ഷികം മാത്രമല്ല അവരുടെ പിറന്നാളും ഒന്നിച്ചാണ് ആഘോഷിക്കുന്നത് എന്നതാണ് അത്. അത് വളരെ നല്ലതല്ലേ. ഇനിയും ഒരുപാട് പിറന്നാളുകള്‍ ഒന്നിച്ച് ആഘോഷിക്കട്ടെ എന്നും അച്ഛനും അമ്മയ്ക്കും ജന്‍മദിനാശംസകള്‍ നേരുന്നതായും പറഞ്ഞാണ് കീര്‍ത്തിയുടെ കുറിപ്പ് അവസാനിക്കുന്നത്. മേനകയുടെയും സുരേഷ്‌കുമാറിന്റെയും പിറന്നാളും വിവാഹവാര്‍ഷികവും ഒരേദിവസമാണെന്ന രഹസ്യം അറിഞ്ഞ് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.